ഇടുക്കി ഡാം; ജലനിരപ്പ് 2398 അടിയിലെത്തിയാൽ ട്രയൻ റൺ നടത്തുമെന്ന് മന്ത്രി എം എം മണി

ഇടുക്കി ഡാം; ജലനിരപ്പ് 2398 അടിയിലെത്തിയാൽ ട്രയൻ റൺ നടത്തുമെന്ന് മന്ത്രി എം എം മണി

തൊടുപുഴ| Rijisha M.| Last Modified വ്യാഴം, 2 ഓഗസ്റ്റ് 2018 (12:50 IST)
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398ലെത്തിയാൽ നടത്തുമെന്ന് വൈദ്യുത മന്ത്രി എം എം മണി. ജനങ്ങൾക്ക് ഇതിനെക്കുറിച്ച് ഒരു ധാരണയുണ്ടാക്കാൻ ഈ ട്രയൽ റൺ സഹായകരമാകും. തുലാവർഷത്തിൽ വലിയ തോതിൽ മഴ ഉണ്ടായാൽ ഡാം തുറക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. കളക്‌ട്രേറ്റിൽ നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ജലനിരപ്പ് 2397 ല്‍ എത്തിയാല്‍ മുന്നറിയിപ്പ് നല്‍കുകയും 2398ലെത്തുമ്പോൾ ട്രയല്‍ റണ്‍ നടത്തുകയും ചെയ്യും. കെഎസ്.ബിയുമായും മറ്റ് ഉദ്യോഗസ്ഥരുമായും വിശദമായി ചർച്ച നടത്തി. ഇപ്പോഴത്തെ സാഹചര്യത്തിൽ ഡാം തുറക്കേണ്ടതില്ല' എന്നും അദ്ദേഹം പറഞ്ഞു.

മഴയുടെ ശക്തിയും നീരൊഴുക്കും കുറഞ്ഞതോടെ 2396.12 എന്ന നിലയിലാണ് ഇപ്പോൾ ജലനിരപ്പ്. കഴിഞ്ഞ കുറച്ച് മണിക്കൂറിലായി ജലനിരപ്പിൽ മാറ്റങ്ങൾ ഒന്നുംതന്നെ ഉണ്ടായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :