കൊറിയന്‍ സോളാറിന്റെ ചിത്രം കേരളത്തിലാക്കി എംഎം മണി; പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

കൊറിയന്‍ സോളാറിന്റെ ചിത്രം ബാണാസുര സാഗറിലെ ഫ്‌ളോട്ടിങ് സോളാര്‍ എന്ന പേരില്‍ പ്രചരിപ്പിച്ച എംഎം മണിയ്ക്ക് എട്ടിന്റെ പണി !

കോഴിക്കോട്| AISWARYA| Last Updated: ശനി, 28 ഒക്‌ടോബര്‍ 2017 (15:25 IST)
വയനാട്ടിലെ ബാണാസുര സാഗറിലെ ഫ്‌ളോട്ടിങ് സോളാര്‍ എന്ന പേരില്‍ ദക്ഷിണ കൊറിയയിലെ സോളാര്‍ പവര്‍ പ്ലാന്റിന്റെ ചിത്രം പ്രചരിപ്പിച്ച വൈദ്യുതി മന്ത്രി എംഎം മണിയ്ക്ക് എട്ടിന്റെ പണി. ഒക്ടോബര്‍ 26ന് തന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെയാണ്
മണി കൊറിയന്‍ ഫ്‌ളോട്ടിങ് സോളാറിന്റെ ചിത്രം കേരളത്തിന്റേതെന്ന തരത്തില്‍ നല്‍കിയിരിക്കുന്നത്. കേരളത്തിലെ ബാണാസുര സാഗര്‍ അണക്കെട്ടില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഫ്‌ളോട്ടിങ് സോളാര്‍ പ്ലാന്റ് പ്രവര്‍ത്തന സജ്ജമായി എന്നു പറഞ്ഞുകൊണ്ടാണ് മണി കൊറിയയിലെ ചിത്രം ഷെയര്‍ ചെയ്തത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :