മുംബൈ|
Rijisha M.|
Last Modified വെള്ളി, 1 ജൂണ്‍ 2018 (10:34 IST)
ഗാർഹിക ഉപയോഗത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വില 48.50 രൂപ വർദ്ധിപ്പിച്ചു. 688 രൂപയാണ് പുതുക്കിയ വില. വാണിജ്യ സിലിണ്ടറിന് 77.50 രൂപ കൂട്ടി. സബ്‌സിഡിയുള്ളവർക്ക് 190.66 രൂപ ബാങ്ക് അക്കൗണ്ടിൽ ലഭ്യമാകും.
ഇന്ധന വിലയുടെ വർദ്ധനയ്‌ക്കിടെയാണ് പാചകവാതകത്തിനും വില വർദ്ധിക്കുന്നത്. സബ്‌സിഡി അക്കൗണ്ടിൽ എത്തുന്നതിനാൽ 497.84 രൂപയായിട്ടാണ് കേരളത്തിലെ വില വർദ്ധനവ്.
സബ്സിഡിയുള്ള സിലിൻഡറിന് മുംബൈയിൽ 491.31, ഡൽയിൽ 493.55, കൊൽക്കത്തയിൽ 496.65, ചെന്നൈയിൽ 481.84 എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.