രേണുക വേണു|
Last Modified ബുധന്‍, 13 ഏപ്രില്‍ 2022 (08:35 IST)
കോഴിക്കോട് കോടഞ്ചേരിയില്‍ ക്രിസ്ത്യന്‍ മതത്തില്‍പെട്ട പെണ്‍കുട്ടിയെ മുസ്ലിം സമുദായംഗമായ ഡി.വൈ.എഫ്.ഐ. നേതാവ് വിവാഹം കഴിച്ച സംഭവത്തില്‍ വിശദീകരണവുമായി ഡി.വൈ.എഫ്.ഐ. ലൗ ജിഹാദ് ആരോപണങ്ങളെ ഡി.വൈ.എഫ്.ഐ. തള്ളി. ലൗ ജിഹാദ് ഒരു നിര്‍മ്മിത കള്ളമാണെന്ന് ഡി.വൈ.എഫ്.ഐ. പ്രതികരിച്ചു. സെക്കുലര്‍ വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കും. സമസ്ത മേഖലയിലും തീവ്രവാദം പിടിമുറുക്കുന്ന കാലത്ത് ഷെജിനും ജോയ്‌സ്‌നയും പുതുതലമുറയ്ക്ക് മാതൃകയാണെന്നും എഫ്.ബി പോസ്റ്റില്‍ ഡി.വൈ.എഫ്.ഐ. വ്യക്തമാക്കി. വിഷയത്തില്‍ സിപിഎം നിലപാട് ഇന്ന് അറിയാം.