1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kavya Madhavan interrogation

നടിയെ ആക്രമിച്ച കേസ്: കാവ്യയെ ഇന്ന് ചോദ്യം ചെയ്യും

Kavya Madhavan
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യാ മാധവനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. ആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടിലെത്തിയാവും ചോദ്യം ചെയ്യല്‍. ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരോടും ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി.
 
കാവ്യയുടെ ചോദ്യം ചെയ്യലും പൊലീസ് ക്ലബില്‍ നടത്താനായിരുന്നു തീരുമാനം. പൊലീസ് ക്ലബ്ബില്‍ എത്താന്‍ കാവ്യക്ക് അന്വേഷണസംഘം നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, വീട്ടില്‍വെച്ച് ചോദ്യം ചെയ്യണമെന്നായിരുന്നു കാവ്യയുടെ ആവശ്യം. തുടര്‍ന്ന് അന്വേഷണ സംഘം യോഗം ചേരുകയും നിയമോപദേശം തേടാന്‍ തീരുമാനിക്കുകയുമായിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെ വീട്ടില്‍വച്ച് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ മുസ്ലിം സമുദായംഗമായ ഡി.വൈ.എഫ്.ഐ. നേതാവ് വിവാഹം കഴിച്ച സംഭവം; ലൗ ജിഹാദ് ആരോപണങ്ങള്‍ തള്ളി ഡി.വൈ.എഫ്.ഐ.