ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസം ലോക്ക്ഡൗണിൽ ഇളവ്, കടകൾ തുറക്കും

അഭിറാം മനോഹർ| Last Modified വെള്ളി, 16 ജൂലൈ 2021 (17:55 IST)
ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് മൂന്ന് ദിവസം നിയന്ത്രണങ്ങളിൽ ഇളവ്. ജൂലൈ 18, 19, 20 തീയതികളിലാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. എ,ബി, സി
വിഭാഗങ്ങളില്‍പെടുന്ന മേഖലകളിലാണ് ഇളവുകള്‍ അനുവദിക്കുക. ട്രിപ്പിൾ ലോക്ക്‌ഡൗണുള്ള മേഖലകളിൽ ഇളവുകൾ ഉണ്ടാവില്ല. ജൂലൈ 21നാണ് ബക്രീദ്.

മൂന്നു ദിവസങ്ങളില്‍ എ,ബി, സി വിഭാഗങ്ങളില്‍പെടുന്ന മേഖലകളില്‍ പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി, ബേക്കറി എന്നീ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകൾക്ക് തുറന്ന് പ്രവർത്തിക്കാം. തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നല്‍കിയിട്ടുണ്ട്. രാവിലെ 7 മുതൽ രാത്രി 8 വരെയാണ് കടകൾ തുറക്കാൻ അനുമതിയുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :