തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം| JOYS JOY| Last Modified വ്യാഴം, 12 നവം‌ബര്‍ 2015 (18:51 IST)
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ ചെയ്ത് അധികാരമേറ്റു. എല്ലാ ജില്ലകളിലും അതത് ജില്ല കളക്‌ടര്‍മാര്‍ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

ത്രിതല പഞ്ചായത്തിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സത്യപ്രതിജ്ഞ ഈ മാസം പത്തൊമ്പതിന് നടക്കും. അതേസമയം, കോര്‍പ്പറേഷനുകളിലെ അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടെയും സത്യപ്രതിജ്ഞ പതിനെട്ടിന് നടക്കും.

തിരുവനന്തപുരത്ത് കോര്‍പ്പറേഷന്‍ ഒഴികെയുള്ള തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള അംഗങ്ങള്‍ക്ക് ജില്ല കളക്‌ടര്‍ ബിജു പ്രഭാകര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. കൊച്ചി കോര്‍പ്പറേഷന്‍ ഹാളില്‍ ജില്ല കളക്‌ടര്‍ രാജമാണിക്യം, തൃശൂരില്‍ ജില്ല കളക്‌ടര്‍ എ കൌശിക്, കോഴിക്കോട് കളക്‌ടര്‍ എന്‍ പ്രശാന്ത് എന്നിവര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :