ആന്തൂര്‍ നഗരസഭയില്‍ മുഴുവന്‍ സീറ്റിലും വിജയിച്ച് എല്‍ ഡി എഫ് ഭരണം നേടി

കൊച്ചി| JOYS JOY| Last Updated: ശനി, 7 നവം‌ബര്‍ 2015 (09:38 IST)
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ നഗരസഭയില്‍ എല്‍ ഡി എഫ് ഭരണം ഉറപ്പിച്ചു. പുതുതായി രൂപീകരിച്ച ആന്തൂര്‍ നഗരസഭയില്‍ തെരഞ്ഞെടുപ്പിനു മുമ്പു തന്നെ 14 എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

രാവിലെ ആരംഭിച്ച വോട്ടെണ്ണലില്‍ ബാക്കി സീറ്റുകളില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ കൂടി വിജയിച്ചതോടെ മുഴുവന്‍ സീറ്റുകളിലും വിജയിച്ചാണ് എല്‍ ഡി എഫ് വിജയിച്ചത്.

ഇതോടെ, സംസ്ഥാനത്ത് പുതുതായി രൂപീകരിക്കപ്പെട്ട ആന്തൂര്‍ നഗരസഭയില്‍ എല്‍ ഡി എഫ് ഭരണം നേടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :