തിരുവനന്തപുരം|
JOYS JOY|
Last Updated:
തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2015 (14:15 IST)
തദ്ദേശ തെരഞ്ഞെടുപ്പ് നടത്തേണ്ട തിയതി സംബന്ധിച്ച് സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനമായില്ല. തെരഞ്ഞെടുപ്പ് നീട്ടരുതെന്ന് ബി ജെ പിയും സി പി എമ്മും സര്‍വ്വകക്ഷിയോഗത്തില്‍ ആവശ്യപ്പെട്ടു.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടി വെക്കണമെന്ന ആവശ്യത്തില്‍ യു ഡി എഫ് ഉറച്ചുനിന്നു. തെരഞ്ഞെടുപ്പ്
കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തിലായിരുന്നു രാഷ്‌ട്രീയപാര്‍ട്ടികള്‍ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞത്.
മുന്‍കാലങ്ങളില്‍ തെരഞ്ഞെടുപ്പ് മാറ്റി വെച്ചത് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്നും ഇപ്പോള്‍ സാഹചര്യമില്ലെന്നും എല്‍ ഡി എഫ് യോഗത്തില്‍ പറഞ്ഞു.
സര്‍വ്വകക്ഷിയോഗത്തിനു ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം വൈകുന്നേരം മൂന്നുമണിക്ക് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് നടത്താന്‍ ഹൈക്കോടതി തെരഞ്ഞെടുപ്പു കമ്മീഷന് പൂര്‍ണ അധികാരം നല്കിയതിനു തൊട്ടുപിന്നാലെയാണ് കമ്മീഷന്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ത്തത്.