1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Local body election news

92 തദ്ദേശ സ്ഥാപനങ്ങളില്‍ 48 ഇടത്തും അധ്യക്ഷസ്ഥാനം നേടി എല്‍ഡിഎഫ്

Local Body Election
ഇന്നലെ തെരഞ്ഞെടുപ്പ് നടന്ന 92 തദ്ദേശ സ്ഥാപനങ്ങളില്‍ 48 ഇടത്തും എല്‍ഡിഎഫ് അധ്യക്ഷസ്ഥാനം നേടി. 86 മുനിസിപ്പാലിറ്റികളിലും 6 കോര്‍പ്പേറഷനുകളിലുമാണ് ഇന്നലെ അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. അതേസമയം യുഡിഎഫ് 42 ഇടത്തും ബിജെപി രണ്ടിടത്തും അധ്യക്ഷസ്ഥാനങ്ങള്‍ നേടി.
 
കൂടാതെ ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന പരവൂര്‍, കോട്ടയം, കളമശ്ശേരി എന്നിവിടങ്ങളില്‍ യുഡിഎഫ് നറുക്കെടുപ്പിലൂടെ വിജയിച്ചു. പാലക്കാടും പന്തളവുമാണ് ബിജെപി ജയിച്ച രണ്ട് മുനിസിപ്പാലിറ്റി അധ്യക്ഷ സ്ഥാനങ്ങള്‍.
അടുത്ത ലേഖനം
ബിനീഷ് കോടിയേരിക്ക് കുരുക്ക് മുറുകി, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നാലാം പ്രതി