സംസ്ഥാനത്ത് വില കുറഞ്ഞ മദ്യം കിട്ടാനില്ല; ഡൂപ്ലിക്കേറ്റ് മദ്യം സജീവമാകാന്‍ സാധ്യത, വേണം ജാഗ്രത

രേണുക വേണു| Last Modified ശനി, 7 മെയ് 2022 (08:47 IST)

സംസ്ഥാനത്ത് വില കുറഞ്ഞ മദ്യം കിട്ടാനില്ല. സ്പിരിറ്റിനു വില കൂടിയതോടെ വില കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കുന്നതു നിര്‍ത്തിയതാണു കാരണമെന്നു ബവ്‌റിജസ് കോര്‍പറേഷന്‍. സംസ്ഥാനത്ത് ക്വാര്‍ട്ടര്‍ മദ്യം കിട്ടാനില്ല. ഹണീ ബീ, എം.സി.ബി., സെലിബ്രേഷന്‍, ഒ.പി.ആര്‍., ജവാന്‍ തുടങ്ങിയ മദ്യ ബ്രാന്‍ഡുകള്‍ക്കുള്ള ക്ഷാമം ഔട്ട്‌ലെറ്റുകളില്‍ തുടരുകയാണ്. സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്ന 180 എം.എല്‍. ക്വാര്‍ട്ടര്‍ മദ്യം ഇപ്പോള്‍ ഔട്ട്‌ലെറ്റുകളില്‍ എത്തുന്നില്ല. വില കുറഞ്ഞ മദ്യം മാര്‍ക്കറ്റുകളില്‍ ലഭ്യമല്ലാത്തതിനാല്‍ ഡൂപ്ലിക്കേറ്റ് മദ്യം മാര്‍ക്കറ്റില്‍ സജീവമാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. വ്യാജ മദ്യത്തില്‍ ജാഗ്രത വേണമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :