സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 7 മാര്‍ച്ച് 2023 (10:56 IST)
ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി. രണ്ട് തവണ നോട്ടീസ് അയച്ചതിനെ തുടര്‍ന്നാണ് രവീന്ദ്രന്‍ എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായിരിക്കുന്നത്. ലൈഫ് മിഷന്‍ കേസിലെ കോഴ ഇടപാടുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ വിളിപ്പിച്ചത്. സി.എം. രവീന്ദ്രനും സ്വപ്നാ സുരേഷും എം. ശിവശങ്കറും തമ്മില്‍ നടത്തിയതെന്ന പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ ചാറ്റുകള്‍ പ്രചരിച്ചിരുന്നു.
സിഎം രവീന്ദ്രന്‍ മാധ്യമങ്ങളെ കൈ വീശി കാണിച്ചശേമാണ് ഇഡി ഓഫീസിലേക്ക് പ്രവേശിച്ചത്. ആദ്യ നോട്ടീസില്‍ ഫെബ്രുവരി 27 -ന് ഹാജരാകാനായിരുന്നു നിര്‍ദേശം. നിയമസഭാ സമ്മേളനമാണെന്നും ജോലിത്തിരക്കാണെന്നുമായിരുന്നു രവീന്ദ്രന്റെ മറുപടി. നേരത്തേ സ്വര്‍ണക്കടത്ത് കേസില്‍ മൂന്നുതവണ നോട്ടീസ് അയച്ചപ്പോള്‍ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രവീന്ദ്രന്‍ ചോദ്യംചെയ്യലിന് ഹാജരായിരുന്നില്ല.