തിരുവനന്തപുരം|
Last Modified ചൊവ്വ, 11 ജൂണ്‍ 2019 (20:24 IST)
ലോക്‍സഭ തെരഞ്ഞെടുപ്പില്‍
ശബരിമല വിഷയം പരാജയത്തിന് കാരണമായെന്ന് ഇടതുമുന്നണി യോഗം. വിശ്വാസികള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ എല്‍ഡിഎഫ് പറഞ്ഞു.
വിശ്വാസികളെ തിരിച്ചുകൊണ്ടുവരാന്‍ നടപടി ഉണ്ടാകും. വിശ്വാസികൾക്ക് തെറ്റിദ്ധാരണ ഉണ്ടായി, ഇത് മാറ്റാൻ നടപടിയുണ്ടാവുമെന്നും എൽഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
ശബരിമല വിഷയത്തില്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ വലിയ ശ്രമം നടന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു.
സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ മുന്നണി പിന്തുണയ്ക്കുകയാണ്. എന്നാല്‍, സര്‍ക്കാരിനെതിരെ ബിജെപിയും യുഡിഎഫും നടത്തിയ പ്രചാരണങ്ങളെ മറികടക്കാനായില്ല. നഷ്ടപ്പെട്ട വിശ്വാസികളുടെ പിന്തുണ തിരികെ കൊണ്ടുവരാന്‍ നടപടികള്‍ സ്വീകരിക്കും. ഒരു തെരഞ്ഞെടുപ്പ് തോല്‍വികൊണ്ട് ഇടതുപക്ഷം ഇല്ലാതാവില്ലെന്നും യോഗത്തിനുശേഷം കണ്‍വീനര്‍ വ്യക്തമാക്കി.
സീറ്റുകള്‍ സിപിഎമ്മും സിപിഐയും പങ്കിട്ട് എടുത്തെന്ന പ്രചാരണവും വിനയായെന്ന് എല്‍ജെഡി ചൂണ്ടിക്കാട്ടി. ശബരിമല വിഷയം അവഗണിച്ച് മുന്നണി മുന്നോട്ട് പോകരുതെന്ന് കേരള കോൺഗ്രസ് (ബി) നേതാവ് ആര്‍
ബാലകൃഷ്ണപിളളയും പറഞ്ഞു.