1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Large Rock fell down from Thamarassery churam video

ചുരത്തില്‍ നിന്ന് പാറ യാത്രക്കാരുടെ ദേഹത്തേക്ക് വീഴുന്നത് ചരിത്രത്തില്‍ ആദ്യമായി, അഭിനവിന്റെ ജീവന്‍ പൊലിഞ്ഞത് വയനാട്ടിലേക്കുള്ള വിനോദയാത്രയ്ക്കിടെ; വീഡിയോ ഷൂട്ട് ചെയ്തത് അഭിനവിന്റെ സുഹൃത്ത്

Thamarassery Churam
കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ നിന്ന് വലിയ പാറക്കല്ല് ദേഹത്തേക്ക് തെറിച്ചുവീണ് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് കേരളം ഇപ്പോഴും. അപകടത്തിന്റെ ദൃശ്യങ്ങള്‍ ഭയപ്പെടുത്തുന്നതാണ്. താമരശ്ശേരി ചുരം ഏഴാംവളവിനു മുകള്‍ഭാഗത്തുവെച്ചാണ് അപകടം നടന്നത്. ഏപ്രില്‍ 16 നായിരുന്നു അപകടം. 
 
നിലമ്പൂര്‍ സ്വദേശിയായ അഭിനവ് (20) അപകടത്തില്‍ മരിച്ചിരുന്നു. ഗുരുതര പരുക്കുകളോടെ അഭിനവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന അനീഷിനും ഗുരുതര പരുക്കേറ്റു.
 


മൂന്ന് ബൈക്കുകളിലായി ആറ് സുഹൃത്തുക്കള്‍ ചേര്‍ന്ന് വയനാട്ടിലേക്ക് വിനോദയാത്ര പോകുകയായിരുന്നു. അഭിനവും അനീഷും ഒരു ബൈക്കിലായിരുന്നു. ഇവരുടെ ബൈക്കിന് പിന്നില്‍ വന്നിരുന്ന സുഹൃത്തുക്കളാണ് യാത്രയുടെ വീഡിയോ മൊബൈലില്‍ പകര്‍ത്തിയിരുന്നത്. അതിനിടയിലാണ് അപകടം. 
 
അടുത്ത ലേഖനം
നാലരക്കോടിയുടെ കൊറിയൻ നിർമ്മിത സിഗരറ്റ് പിടികൂടി