അനുബന്ധ വാര്‍ത്തകള്‍
- ‘നിന്നെ ഞാൻ കഴുത്തറുത്ത് കൊല്ലാൻ പോവുകയാണ് ‘- കഴുത്തുമുറിക്കുന്നതിനു മുന്നേ പ്രശോഭ് സിനിയോട് പറഞ്ഞു, ചങ്ങനാശേരിയിൽ സംഭവിച്ചതിങ്ങനെ
- 'താൻ തന്റെ പണി നോക്കിപ്പോടോ, ഇങ്ങോട്ട് കളിക്കേണ്ട': പൊലീസിന് നേരെ ആക്രോശവുമായി എസ്എഫ്ഐ നേതാവ്
- നിങ്ങൾക്ക് നാണമില്ലേ? കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയവരോട് പുഞ്ചിരിയോടെ അവർ ചോദിച്ചു! - ക്ഷേത്രത്തിലെ പൗരത്വ നിയമ ന്യായീകരണത്തെ ചോദ്യം ചെയ്ത സ്ത്രീയ്ക്ക് പിന്തുണ, കുറിപ്പ്
- പത്താം നിലയിൽ നിന്ന് വീണ് വീട്ടമ്മ മരിച്ചു; സംഭവം എറണാകുളത്ത്
- 'ഞാൻ നെറ്റിയിൽ സിന്ദൂരം തൊടുന്നത് എന്റെ പെണ്‍കുട്ടികളെ കാക്കാന്മാര് കൊത്തി കൊണ്ടു പോകാതിരിക്കാനാണ്’ - ക്ഷേത്രത്തിലെ പൗരത്വ നിയമ ന്യായീകരണം ചോദ്യം ചെയ്ത സ്ത്രീക്ക് നേരെ ആക്രോശം, വീഡിയോ
സ്വന്തം ഭൂമിയിൽ നിന്ന് മണ്ണെടുപ്പ് തടഞ്ഞു; ഭൂവുടമയെ ജെസിബി കൊണ്ട് അടിച്ചുകൊന്നു
വ്യാഴാഴ്ച അര്‍ധരാത്രിയാണ് സംഭവം.
സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭൂവുടുമയെ മണ്ണുമാന്തി കൊണ്ട് അടിച്ചുകൊന്നു. കാട്ടാക്കട കീഴാരൂരില്‍ ശ്രീമംഗലം വീട്ടില്‍ സംഗീതാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച അര്‍ധരാത്രിയാണ് സംഭവം. പ്രതിയാണെന്ന് സംശയിക്കുന്ന ചാരുപാറ സ്വദേശി സജു ഒളിവിലാണ്.
സംഗീതിന്റെ ഭൂമിയില്‍ നിന്ന് അനുവാദത്തോടുകൂടി നേരത്തെ മണ്ണെടുത്തിരുന്നു. എന്നാല്‍ മറ്റൊരുസംഘം അനുവാദമില്ലാതെ ഇന്നലെ രാത്രി എത്തി മണ്ണെടുക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത സംഗീത് മണ്ണുമാന്തിയുടെ മുന്നില്‍ കയറി നിന്നു. തുടര്‍ന്ന് ജെസിബി കൊണ്ട് ഇടിച്ചിടുകയായിരുന്നു.
ശ്വാസം തടസ്സം ഉണ്ടായ സംഗീതിനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും വൈകാതെ മരിക്കുകയായിരുന്നു. പ്രവാസിയായിരുന്ന സംഗീത്, വീടിന് ചേര്‍ന്നുള്ള പുരയിടത്തില്‍ വനംവകുപ്പിനാണ് മണ്ണെടുക്കാന്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ മറ്റൊരു സംഘമാണ് ഇവിടെയെത്തി കഴിഞ്ഞ ദിവസം അക്രമം നടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. സംഗീതിന്റെ വീടിന്റെ മതിലും ജെസിബി ഉപയോഗിച്ച് ഇവര്‍ തകര്‍ത്തിട്ടുണ്ട്.