1.63 കോടിയുടെ ചെക്ക് മോഹന്‍ലാല്‍ അയച്ചു; ചെക്കിനെ കുറിച്ച് വിവരമില്ല!

 'ലാലിസം' , മോഹന്‍ലാല്‍ , ഗെയിംസ് സിഇഒ , മന്ത്രിസഭാ
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 4 ഫെബ്രുവരി 2015 (13:38 IST)
'ലാലിസം' വിവാദം കത്തിപ്പടര്‍ന്നതോടെ പണം തിരികെ നല്‍കാമെന്നുള്ള മോഹന്‍ലാലിന്‍റെ നിലപാട് തള്ളി സംസ്ഥാന മന്ത്രിസഭായോഗം തള്ളിക്കളഞ്ഞതിന് പിന്നാലെ കൈപ്പറ്റിയ പണം മോഹന്‍ലാല്‍ സര്‍ക്കാരിന് തിരിച്ചയച്ചതായി റിപ്പോര്‍ട്ട്.

സ്പീഡ് പോസ്റ്റ് വഴി 1.63 കോടി രൂപയുടെ ചെക്ക് മോഹന്‍ലാല്‍ അയച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ജേക്കബ് പുന്നൂസിന്റെ അക്കൗണ്ടിലേക്കാണ് ചെക്ക് അയച്ചത്. അതേസമയം ഈ കാര്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിവായിട്ടില്ല.

ലാലിസത്തിന് ചെലവായ തുക മോഹന്‍ലാലില്‍ നിന്ന് തിരികെ വാങ്ങുന്നത് അന്തസിന് നിരക്കുന്നതല്ലെന്നും. പണം തിരികെ വാങ്ങുന്നത് മോഹന്‍ലാല്‍ എന്ന കലാകാരനെ അപമാനിക്കുന്നതിന് തുല്യമാണെന്നുമാണ് മന്ത്രിസഭായോഗത്തില്‍ പൊതുവെ ഉയര്‍ന്ന അഭിപ്രായം. അതിനാല്‍ മോഹന്‍ലാല്‍ തിരികെ നല്‍കാമെന്ന് അറിയിച്ച 1.63 കോടി രൂപ വാങ്ങേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ അന്തിമമായി തീരുമാനിച്ചിരിക്കുന്നത്.

മോഹന്‍ലാലിന്‍റെ ഭാഗത്തുനിന്ന് എത്ര സമ്മര്‍ദ്ദം ഉണ്ടായാലും പണം തിരികെ വാങ്ങരുത് എന്ന നിലപാടില്‍ സര്‍ക്കാര്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്. അതേസമയം, പണം മടക്കിനല്‍കുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മോഹന്‍ലാല്‍. ഇനി ആരുപറഞ്ഞാലും ഒരു ഒത്തുതീര്‍പ്പിനും മോഹന്‍ലാല്‍ തയ്യാറാകില്ലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. മോഹന്‍ലാലിനെ വേട്ടയാടുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് മമ്മൂട്ടിയും വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :