Last Modified ശനി, 27 ഓഗസ്റ്റ് 2016 (14:02 IST)
വിദേശത്ത് തൊഴില്‍ വാഗ്ദാനം ചെയ്ത് വീട്ടമ്മയെ ഷാര്‍ജയില്‍ എത്തിച്ച് തട്ടിപ്പ് നടത്തിയ കേസിലെ ഇടനിലക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. തണ്ണീര്‍മുക്കം മരുത്തോര്‍വട്ടം കോമത്തുവെളി ഷീലാ ദേവി എന്ന 40 കാരിയാണു പൊലീസ് പിടിയിലായത്.
മരുത്തോര്‍വട്ടം അറയ്ക്കപ്പറമ്പില്‍ പുരുഷോത്തമന്‍റെ ഭാര്യ വിജയലക്ഷ്മി എന്ന ജയയെയാണു അയല്‍വാസികൂടിയായ ഷീലാദേവി തൊഴില്‍ വാഗ്ദാനം ചെയ്ത് ഷാര്‍ജയില്‍ എത്തിച്ചത്. എന്നാല്‍ മാസം ഒന്നു കഴിഞ്ഞിട്ടും പറഞ്ഞ ജോലി ലഭിച്ചില്ല.
ഇതിനിടെ ഷാര്‍ജയില്‍ നിന്നതിനുള്ള ചെലവിനുള്ള തുക ഈടാക്കിയതിനൊപ്പം ജയയുടെ സ്കൂട്ടറും ഷീലാദേവി തട്ടിയെടുത്തതായാണു പരാതി. ഇതിനിടെ ഒരു ലക്ഷം രൂപയ്ക്ക് ആദ്യം പറഞ്ഞ ഏജന്‍സി ജയയെ മറ്റൊരു ഏജന്‍സിക്ക് കൈമാറിയതായും പറയുന്നു.
മാനസികമായി തളര്‍ന്ന ജയ നാട്ടിലുള്ളവരെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസില്‍ പരാതിയും നല്‍കി. തുടര്‍ന്ന് സംസ്ഥാന മന്ത്രി തിലോത്തമന്‍ ഇടപെട്ട് ജയയെ നാട്ടില്‍ എത്തിക്കാന്‍ കഴിഞ്ഞു. ഇത്തരത്തില്‍ നിരവധി സ്ത്രീകള്‍ അവിടെ കഴിയുന്നുണ്ടെന്നാണ് ജയ പറയുന്നത്. പൊലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.