തൃശൂര്‍|
VISHNU.NL|
Last Modified ചൊവ്വ, 25 നവംബര്‍ 2014 (15:54 IST)
പാലിന്റെ നിറം വെള്ളയാണെന്നതുപോലെ ജനമനസുകളില്‍ ഉറച്ചു പോയ നിറങ്ങളാണ് ലഡുവിന്റെ മഞ്ഞയും, ജിലേബിയുടെ ചുവപ്പും. നല്ല മഞ്ഞ നിറമുള്ളതാണ് കൂടുതല്‍ ഗുണനിലവാരമുള്ള ലഡുവെന്നും ചുവപ്പ് കൂടിയാല്‍ നല്ല ജിലേബിയായെന്നും കരുതുന്നവര്‍ പോലുമുണ്ട്. എന്നാല്‍ നിങ്ങള്‍ക്കറിയാമൊ ഈ നിറങ്ങളുടെ പിന്നില്‍ ആരോഗ്യത്തിന് ഹാനീകരമായ രാസവസ്തുക്കളാണ് എന്ന്? സത്യമാണ്, വാങ്ങുന്നവരെ ആകര്‍ഷിക്കാന്‍ നിറങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന രസക്കാഴ്ചയാണ് ലഡുവിലും ജിലേബിയിലും മറ്റ് ബേക്കറി പലഹാരങ്ങളിലുമുള്ളത്.
കച്ചവടക്കാരുടെ കണ്ണ് ലാഭത്തിലാണ്, അതിനാല്‍ നിറങ്ങളും അവയുടെ പ്രശ്നങ്ങളും കച്ചവടക്കാറ്റ്ക്ക് വിഷയങ്ങളല്ല. എന്നാല്‍ തൃശൂരിലെ ഒരുപറ്റം ബേക്കറിയുടമകള്‍ ഈ വഴിയില്‍ നിന്ന് തിരിഞ്ഞു നടക്കുകയാണ്. ഇനി അവര്‍ ലഡുവിലും ജിലേബിയിലും നിറങ്ങള്‍ ചേര്‍ക്കില്ല. കാഴ്ചയ്ക്ക് ഒരു സുഖമുണ്ടാകില്ലെങ്കിലും ശുദ്ധമായ ലഡുവും ജിലേബിയും വാങ്ങുന്നവരുടെ ശരീരം കേടാക്കില്ലെന്ന് വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു.
തൃശൂര്‍ ജില്ലയിലെ നാട്ടികയിലാണ് ബേക്കറി ഉടമകള്‍ വിപ്ലവകരമായ ചുവടുവയ്പ്പ് നടത്തിയിരിക്കുന്നത്. നാട്ടികയിലെ ബേക്കേഴ്‌സ് അസോസിയേഷന്‍ കേരളയുടെ അംഗങ്ങളാണ് ഈ നീക്കങ്ങള്‍ക്ക് പിന്നില്‍. നാട്ടിക നിയോജകമണ്ഡലത്തിലെ 9 പഞ്ചായത്തുകളിലും തീരുമാനം നടപ്പാക്കും. ലഡുവും ജിലേബിയും ഉണ്ടാക്കുന്നവരും രാസവസ്തുക്കളടങ്ങിയ നിറങ്ങള്‍ ഉപയോഗിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ബേക്കറികള്‍ കൃത്രിമനിറം ചേര്‍ത്ത ലഡ്ഡുവും ജിലേബിയും വില്‍ക്കുന്നത് നിരുത്സാഹപ്പെടുത്താന്‍ ആരോഗ്യവിഭാഗത്തിന്റെ സേവനം ലഭ്യമാക്കാന്‍ പഞ്ചായത്ത് അധികാരികളും ഉണ്ട്. ഇതോടെ നാട്ടികയിലെ 210 ബേക്കറിയിലും മായങ്ങളില്ലാത്ത ലഡുവും ജിലേബിയും വില്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കും. കഴിക്കുന്ന പലതും വേണ്ടാത്തതാണെന്ന് ഓര്‍മിപ്പിക്കുകയാണ് ബേക്കറി ഉടമകള്‍ ഇതിലൂടെ ചെയ്യുന്നത്. നമുക്ക് ആശംസിക്കാം ഇവരെ, കാരണം ഈ ചുവട് വിജയിച്ചാല്‍ കേരളമാകെ വിഷമില്ലാത്ത ഭക്ഷ്യ ഉല്‍പ്പന്നങ്ങളെത്തിക്കുക എന്ന നീക്കത്തിന് ഊര്‍ജ്ജമാകും.
കൃത്രിമനിറം ചേര്‍ത്ത ലഡ്ഡുവും ജിലേബിയും ഉത്പാദിപ്പിക്കുകയോ വില്‍ക്കുകയോ ചെയ്യില്ലെന്ന ബേക്കേഴ്‌സ് അസോസിയേഷന്‍ കേരളയുടെ തീരുമാനത്തിന് ജനപ്രതിനിധികളുടെ പിന്തുണയുമുണ്ട്. ആരോഗ്യ കേരളത്തിലേക്ക് നമുക്കും ഒരു ചുവട് വയ്ക്കാം, നാട്ടികയിലെ ബേക്കറി ഉടമകളോടൊത്ത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.