അനുബന്ധ വാര്‍ത്തകള്‍
- എഫ്സിഐ അടച്ചുപൂട്ടാൻ ഗൂഢാലോചനയെന്ന് കർഷകർ: ഈ മാസം ആറിന് റോഡ് ഉപരോധം
- പങ്കാളിയെ കൈമാറിയ കേസില്‍ ഒളിവിലായ പ്രതി പിടിയില്‍
- തിരുവനന്തപുരം നഗരത്തിലെ കണ്ടെയ്ൻമെൻറ് സോണുകളിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി
- തലസ്ഥാന നഗരിയിൽ നൂറോളം പോലീസുകാർക്ക് കോവിഡ്
- സിൽവർ ലൈൻ പദ്ധതി: തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ
അട്ടിമറിക്കൂലി: 6 തൊഴിലാളികൾക്ക് സസ്‌പെൻഷൻ
കൊല്ലം: അട്ടിമറിക്കൂലി സംബന്ധിച്ച സംഭവത്തിൽ കൊല്ലം എഫ്.സി.ഐ ഗോഡൗണിലെ ആര് തൊഴിലാളികൾക്ക് നാല് ദിവസത്തേക്ക് സസ്‌പെൻഷൻ. എഫ്.സി.ഐ ഹെഡ്‌ലോഡ് വർക്കേഴ്‌സിലെ സൂപ്പര്വൈസര്മാര്ക്കാണ് സസ്‌പെൻഷൻ.
അട്ടിമറിക്കൂലി നൽകാൻ തയാറാകാത്ത കോൺട്രാക്ടറുടെ ലോറിയിൽ ഭക്ഷ്യ ധാന്യങ്ങൾ കയറ്റാൻ തയ്യാറാകുന്നില്ലെന്ന് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ ഔദ്യോഗികമായി പരാതി നൽകിയതിനെ തുടർന്നാണ് നടപടി. സംഭവത്തിൽ പ്രതിഷേധിച്ചു കഴിഞ്ഞ ദിവസം എല്ലാ തൊഴിലാളികളും പണിമുടക്കി.
അട്ടിമറിക്കൂലി നിയമവിരുദ്ധമാണെന്ന് മാസങ്ങൾക്ക് മുമ്പ് കോടതി ഉത്തരവിട്ടിരുന്നു. റേഷൻ വിതരണവും അട്ടിമറിക്കൂലി സംബന്ധിച്ച തർക്കത്തിൽ ബാധിച്ചിട്ടുണ്ട്. തൊഴിലാളികളുടെ നിസ്സഹകരണം കാരണം കോവിഡ് കാലത്തു വിതരണം ചെയ്യാനുള്ള പി.എം.ജെ.കെ.വൈ അരി പോലും കെട്ടിക്കിടക്കുകയാണ് എന്നാണു റിപ്പോർട്ട്.