ചെന്നിത്തലയോട് കയര്‍ത്ത് സംസാരിച്ചത് തെറ്റായിപ്പോയി: കെ വി തോമസ്

 kv thomas , congress , ramesh chennithala , ബിജെപി , ലോക്‌സഭ , രമേശ് ചെന്നിത്തല
ന്യൂഡഹി| Last Modified ഞായര്‍, 17 മാര്‍ച്ച് 2019 (16:25 IST)
ലോക്‌സഭ തെരഞ്ഞെടുപ്പിൽ എറണാകുളം സീറ്റിൽ നിന്നും തഴയപ്പെട്ടതിന് പിന്നാലെ ബിജെപി ക്യാമ്പിലേക്ക് നീങ്ങാനുള്ള നീക്കത്തിനിടെ ചര്‍ച്ചയ്‌ക്ക് വന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് കയര്‍ത്ത് സംസാരിച്ചത് തെറ്റായിപ്പോയെന്ന് കോൺഗ്രസ് നേതാവ് കെ വി തോമസ്.

കൂടിക്കാഴ്‌ചയ്‌ക്ക് എത്തിയ രമേശ് ചെന്നിത്തലയോട് കയര്‍ത്ത് സംസാരിച്ചത് തെറ്റായിപ്പോയി. അതുകൊണ്ടാണ് കേരളാ ഹൗസിലെത്തി അദ്ദേഹത്തെ കണ്ടത്. സീറ്റ് നിഷേധിച്ചപ്പോൾ ദുഖം തോന്നി. അതു പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണെന്നും കെ വി തോമസ് പറഞ്ഞു.

രാവിലെ പത്ത് മണിയോടെ കെവി തോമസിനെ കാണാൻ എത്തിയ ചെന്നിത്തലയ്ക്ക് നേരെ കെ വി തോമസ് പൊട്ടിത്തെറിച്ചിരുന്നു. ഒരു ഓഫറും കേൾക്കാൻ താൽപര്യമില്ലെന്നും ഇനി എന്ത് പറയാനാണ് വന്നതെന്നും ചെന്നിത്തലയോട് കെവി തോമസ് ചോദിക്കുകയും ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :