കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ 20 പേര്‍ക്ക് കോവിഡ്

എ കെ ജെ അയ്യര്‍| Last Updated: ഞായര്‍, 11 ഒക്‌ടോബര്‍ 2020 (14:47 IST)
കുറ്റ്യാടി കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസ നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധനയിലാണ് ഇത്രയധിക പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ഒരു രോഗിയില്‍ നിന്നാണ് രോഗം പിടി പെട്ടതെന്നാണ് കരുതുന്നത്.

ഇതിനെ തുടര്‍ന്നു നശീകരണത്തിനായി ആശുപത്രി താത്കാലികമായി അടച്ചു. ഇത്രയധിക പേര്‍ക്ക് രോഗ സ്ഥിരീകരിച്ചെങ്കില് ഇവരില്‍ ആര്‍ക്കു രോഗലക്ഷണമോ ആരോഗ്യ പ്രശ്‌നം ഇല്ലായിരുന്നു എന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :