അവളും നമ്മുടെ പെങ്ങന്മാരിൽ ഒരാളാണ്! മിഷേലിന് നീതിയ്ക്കായുള്ള പോരാട്ടത്തിൽ കുഞ്ചാക്കോ ബോബനും

മിഷേലിന് നീതി തേടി കുഞ്ചാക്കോ ബോബനും

aparna shaji| Last Modified തിങ്കള്‍, 13 മാര്‍ച്ച് 2017 (08:11 IST)
കൊച്ചി കായലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജി വര്‍ഗീസിന് നീതി തേടി കുഞ്ചാക്കോ ബോബനും. അവളും നമ്മുടെ പെങ്ങന്മാരിൽ ഒരാളാണ്. പോരാടാനുറച്ച് ഓരോ ആങ്ങളമാരും പെങ്ങന്മാരും മുന്നിട്ടിറങ്ങാൻ ആ ആത്മാവും ആഗ്രഹിക്കുന്നുണ്ടെന്ന് ഫേസ്ബുക്കിൽ കുറിച്ചു.

അവളും നമ്മുടെ പെങ്ങന്മാരിൽ ഒരാളാണ്. ഈ കഴിഞ്ഞ ഞായറാഴ്ച കലൂർ പളളിയിൽ പോയ
പെൺകുട്ടിയെ പിന്നീട് കണ്ടത് കൊച്ചിക്കായലിൽ ജീവനറ്റ നിലയിൽ. അവൾക്കും വേണം നീതി. പോരാടാനുറച്ച് ഓരോ ആങ്ങളമാരും പെങ്ങന്മാരും മുന്നിട്ടിറങ്ങാൻ ആ ആത്മാവും ആഗ്രഹിക്കുന്നുണ്ട്. നീതി എല്ലാവർക്കും വേണം. ആ കുടുംബത്തിനൊപ്പം നീതിക്കായുള്ള പോരാട്ടത്തിൽ നമുക്കും അണിചേരാം. കുഞ്ചാക്കോ പറഞ്ഞു.

മിഷേലിന് നീതി തേടി നടന്മാരായ നിവിൻ പോളി, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ എന്നിവർ നേരത്തേ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കുഞ്ചാക്കോ ബോബനും രംഗത്തെത്തിയിരിക്കുന്നത്. മിഷേലിന്റെ കേസ് അന്വേഷിക്കാന്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ കാണിച്ച ശുഷ്‌കാന്തി എന്തുകൊണ്ട് കാണിക്കുന്നില്ല എന്ന ചോദ്യവും ഉയര്‍ന്നു. മിഷേലിന്റെ മരണത്തിലെ ദുരൂഹതകള്‍ നീക്കി നീതി ഉറപ്പാക്കുക എന്ന ആവശ്യം ശക്തമായിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :