1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kudumbasree Palakkad Election

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ്: പാലക്കാട്ട് 654 കുടുംബശ്രീ അംഗങ്ങള്‍ വിജയിച്ചു

Kudumbasree
പാലക്കാട്: അടുത്തിടെ കഴിഞ്ഞ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വിവിധ രാഷ്ട്രീയ കക്ഷികളുടെ ലേബലില്‍ പാലക്കാട് ജില്ലയില്‍ നിന്ന് മത്സരിച്ച 654 കുടുംബശ്രീ അംഗങ്ങളാണ് വിജയികളായത്.
 
ജില്ലയില്‍ ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകള്‍, നഗരസഭാ വാര്‍ഡുകള്‍ എന്നിവയിലാണ് ഒട്ടാകെ 1937 സീറ്റുകളാണുള്ളത്. ഇതില്‍ മൂന്നിലൊന്ന് അംഗങ്ങളും കുടുംബശ്രീയില്‍ നിന്ന് വിജയിച്ചവരാണ്. ഇവരില്‍ തന്നെ പതിമൂന്നു പേര്‍ ഡി.ഡി.എസ് ചെയര്‍പേഴ്സന്‍മാരായപ്പോള്‍ പത്ത് പേര്‍  വൈസ് ചെയര്‍പേഴ്സന്‍മാരായി.
 
ജനവുമായി നേരിട്ടിട പഴകി അവരുടെ ആവശ്യങ്ങള്‍ കണ്ടറിയുന്നവരാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ അതുകൊണ്ട് തന്നെയാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തവണ കൂടുതലായി കുടുംബശ്രീ അംഗങ്ങളെ സ്ഥാനാര്ഥി കളാക്കിയതും വിജയിപ്പിച്ചതും.  
അടുത്ത ലേഖനം
മുപ്പത്തഞ്ചു ബൈക്കുകള്‍ മോഷ്ടിച്ച യുവാക്കള്‍ അറസ്റ്റില്‍