പുതുപ്പാടിയില്‍ ഒരു കുടുംബശ്രീ വിജയഗാഥ

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 21 ഡിസം‌ബര്‍ 2020 (10:29 IST)
കോഴിക്കോട്: ഇത്തവണ സംസ്ഥാനത്ത് നടന്ന തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പില്‍ കുടുംബശ്രീ അംഗങ്ങളുടെ വ്യക്തമായ ആധിപത്യം ഉറപ്പിച്ചത് ഒരു പ്രധാന കാര്യം തന്നെ. ഇതിനൊപ്പം
കോഴിക്കോട് ജില്ലയിലെ പുതുപ്പാടിയില്‍ കുടുംബശ്രീ ഒരു പുതു അദ്ധ്യായം തന്നെ തുറന്നു.

പുതുപ്പാടി പഞ്ചായത്തില്‍ ജയിച്ച പന്ത്രണ്ട് വനിതാ അംഗങ്ങളില്‍ പത്തും കുടുംബശ്രീ അംഗങ്ങളാണുള്ളത്. പഞ്ചായത്തില്‍ ആകെ 23 കുടുംബശ്രീ അംഗങ്ങളാണ് മത്സരിച്ചത്.

പത്ത് പേര്‍ പഞ്ചായത്തിലേക്കും രണ്ട് പേര്‍ ബ്ലോക്ക് പഞ്ചായത്തിലേക്കുമാണ് വിജയിച്ചത്. രാഷ്ട്രീയ കക്ഷികളുടെ നില വച്ച് നോക്കുമ്പോള്‍ ഇവരില്‍ ഏഴു പേര്‍
യു.ഡി.എഫില്‍ നിന്നും അഞ്ചു പേര്‍
എല്‍.ഡി.എഫില്‍ നിന്നുമാണ് ജയിച്ചുകയറിയത്.

നിരന്തരമായി ജനത്തിനൊപ്പം നിന്ന് സഹകരിക്കുന്നവരാണ് കുടുംബശ്രീ അംഗങ്ങള്‍. ഇത് തന്നെയാണ് ഇവരെ സ്ഥാനാര്‍ത്ഥിയാക്കാന്‍ രാഷ്ട്രീയ കക്ഷികളും മത്സരിച്ചത്. പ്രാദേശികമായി ജനത്തിന്റെ വികാരം നന്നേ മനസിലാക്കിയാണ് ഇവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയതും അത് വിജയമാക്കിയതും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :