സത്യപ്രതിജ്ഞക്ക് ജനപ്രതിനിധിക്കൊപ്പം കൗണ്‍സില്‍ ഹാളിലേക്ക് ഒരാളെ മാത്രം പ്രവേശിപ്പിക്കും: തിരുവനന്തപുരം ജില്ലാകളക്ടര്‍

ശ്രീനു എസ്| Last Modified തിങ്കള്‍, 21 ഡിസം‌ബര്‍ 2020 (08:51 IST)
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിക്കൊപ്പം ബന്ധുവോ രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗമോ ആയ ഒരാളെ മാത്രമേ കൗണ്‍സില്‍ ഹാളിലേക്ക് പ്രവേശിപ്പിക്കൂ എന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി നടത്തുന്ന ക്രമീകരണങ്ങളോട് എല്ലാ ജനപ്രതിനിധികളും സഹകരിക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.

ഹാളില്‍ സാമൂഹിക അകലം പാലിച്ചാണു കസേരകള്‍ ക്രമീകരിച്ചിരിക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിനെത്തുന്ന മുഴുവന്‍പേര്‍ക്കും മാസ്‌ക് അടക്കമുള്ള കോവിഡ് പ്രതിരോധ സാമഗ്രികള്‍ നിര്‍ബന്ധമാണ്. ജില്ലയിലെ ബന്ധപ്പെട്ട എല്ലാ ഹാളുകളും സത്യപ്രതിജ്ഞാ ചടങ്ങിനു മുന്നോടിയായി അണുവിമുക്തമാക്കാന്‍
തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കു കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചടങ്ങിനായി എത്തുന്ന എല്ലാ ഉദ്യോഗസ്ഥരും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കളക്ടര്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :