1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. KSRTC Strike from today

അര്‍ധരാത്രി മുതല്‍ കെ.എസ്.ആര്‍.ടി.സി. പണിമുടക്ക്

KSRTC< Kerala
ഇന്ന് അര്‍ധരാത്രി മുതല്‍ കെ.എസ്.ആര്‍.ടി.സി. പണിമുടക്ക്. ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. സമരത്തില്‍ നിന്നു പിന്മാറണമെന്ന ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അഭ്യര്‍ഥന യൂണിയനുകള്‍ തള്ളി. കെ.എസ്.ആര്‍.ടി.സിയില്‍ ഒന്‍പത് വര്‍ഷമായി ശമ്പളപരിഷ്‌കരണം നടപ്പാക്കിയിട്ടില്ല. ഇന്നലെ രാത്രിയും നടത്തിയ മന്ത്രിതല ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് തൊഴിലാളി യൂണിയനുകള്‍ നേരത്തെ പ്രഖ്യാപിച്ച പണിമുടക്കുമായി മുന്നോട്ട് പോകുന്നത്. കോണ്‍ഗ്രസ് അനുകൂല യൂണിയന്‍ ഇന്ന് രാത്രി മുതല്‍ ശനിയാഴ്ച രാത്രി വരെ 48 മണിക്കൂറും ഇടത് അനുകൂല യൂണിയനും ബി.എം.എസും വെള്ളിയാഴ്ചയുമാണ് പണിമുടക്കുന്നത്.
 
അടുത്ത ലേഖനം
'കേസുകള്‍ പിന്‍വലിക്കണം'; ഒത്തുതീര്‍പ്പ് ആവശ്യപ്പെട്ട് ജോജുവിനെ സമീപിക്കാന്‍ കോണ്‍ഗ്രസ്, മാപ്പ് പറഞ്ഞേക്കും