കെഎസ്‌ആർടിസിയിൽ കൂട്ടപ്പിരിച്ചുവിടൽ; 773 ജീവനക്കാരെ പിരിച്ചുവിട്ടു

കെഎസ്‌ആർടിസിയിൽ കൂട്ടപ്പിരിച്ചുവിടൽ; 773 ജീവനക്കാരെ പിരിച്ചുവിട്ടു

തിരുവനന്തപുരം| Rijisha M.| Last Updated: ശനി, 6 ഒക്‌ടോബര്‍ 2018 (12:21 IST)
കെഎസ്‌ആർടി സിയിൽ ഡ്രൈവർമാരും കണ്ടക്‌ടർമാരും ഉൾപ്പെടെ 773 ജീവനക്കാരെ പിരിച്ചുവിട്ടു. ദീർഘകാലമായി ജോലിക്കെത്താതിരുന്ന കാരണത്തിലാണ് ഈ കൂട്ടപ്പിരിച്ചുവിടലെന്ന് കെഎസ്‌‌ആർടിസി എം ഡി ടോമിന്‍ ജെ തച്ചങ്കരി അറിയിച്ചു.

ദീർഘകാലമായി ജോലിയിൽ പ്രവേശിക്കാത്തവർ തിരെകെ ജോലിയിൽ പ്രവേശിക്കണമെന്ന് കാട്ടി നേരത്തേതന്നെ നോട്ടീസ് നൽകിയിരുന്നു. ഹാജരായില്ലെങ്കിൽ പിരിച്ചുവിടുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നുവെന്നും മാനേജ്‌മെന്റ് പറയുന്നു. നോട്ടീസ് നല്‍കിയിട്ടും ഹാജരാകാത്ത 304 ഡ്രൈവര്‍മാര്‍, 469 കണ്ടക്ടര്‍മാര്‍ എന്നിവരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്.

പലരും ജോലിക്ക് ഹാജരാകാതിരിക്കാന്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയിരുന്നുവെന്നും കെ എസ് ആർ ടി സി കണ്ടെത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :