അനുബന്ധ വാര്‍ത്തകള്‍
- നിങ്ങൾ രാജ്യദ്രോഹികളുടെ പക്ഷത്താണോ ? പൃഥ്വിരാജ് മറുപടി പറയണമെന്ന് ശോഭ സുരേന്ദ്രൻ
- സംസ്ഥാനത്ത് ഹർത്താൽ ആരംഭിച്ചു: പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ സംഘര്‍ഷം; സുരക്ഷ ശക്തമാക്കി പൊലീസ്
- ഇന്ത്യയെ മതരാഷ്ട്രമാക്കാൻ ആർഎസ്എസ് ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി
- നിയമം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥർ, പൗരത്വ ബില്ലിൽ മുഖ്യമന്ത്രിയെ തള്ളി ഗവർണർ
- 'നാണക്കേട് കൊണ്ട് തല കുനിയുന്നു,റോഡ് നന്നാക്കാൻ എത്ര ജീവൻ ബലികൊടുക്കണം' സർക്കാറിനെ രൂക്ഷഭാഷയിൽ വിമർശിച്ച് ഹൈക്കോടതി
ഹർത്താൽ; എറിഞ്ഞു തകർത്തത് 18 ബസ്സുകൾ; കെഎസ്ആർടിസിക്ക് രണ്ടര കോടിയുടെ നഷ്ടം
കോർപറേഷന് രണ്ടര കോടിയുടെ നഷ്ടമുണ്ടായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ദേശീയ പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് ചില സംഘടനകൾ നടത്തിയ ഹർത്താലിൽ കെഎസ്ആർടിസിക്കുണ്ടായത് വൻ നഷ്ടം. കോർപറേഷന് രണ്ടര കോടിയുടെ നഷ്ടമുണ്ടായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധങ്ങൾ സാധാരണ റെയിൽവേ സ്റ്റേഷനുകൾക്കും പോസ്റ്റ് ഓഫീസുകൾക്കും നേരെയായിരുന്നു എങ്കിൽ ഇത്തവണ പ്രതിഷേധം മുഴുവൻ കെഎസ്ആർടിസിക്ക് നേരെയായിരുന്നു.
സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. 18 ബസുകൾക്ക് സാരമായ തകരാർ സംഭവിച്ചു. 820 ബസുകൾ രാവിലെ സർവീസ് നടത്തിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് ഓട്ടം നിർത്തി.