ഫ്ലക്സി പെര്‍മിറ്റിന് അനുമതിയായി, പുതിയ പരിഷ്കാരം കരകയറ്റുമെന്ന പ്രതീക്ഷയില്‍ കെഎസ്ആർടിസി

ബംഗളൂരു| VISHNU N L| Last Modified ചൊവ്വ, 1 സെപ്‌റ്റംബര്‍ 2015 (13:56 IST)
അന്തര്‍ സംസ്ഥാന റൂട്ടുകളില്‍ സ്വകാര്യ ബസുകളുടെയും കര്‍ണാടക ആര്‍ടിസിയുടെയും വെല്ലുവിളിയെ അതിജീവിക്കാന്‍ കെ‌എസ്‌ആര്‍ടിസി തയ്യാറെടുക്കുന്നു. ഇതിനായി അന്തര്‍ സംസ്ഥാന റൂട്ടുകളില്‍ കെഎസ്ആർടിസിക്ക് ഫ്ലക്സി പെര്‍മിറ്റ് നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. യാത്രാ തിരക്കനുസരിച്ചു ടിക്കറ്റ് ചാർജ് കൂട്ടാനും കുറയ്ക്കാനും അനുവദിക്കുന്നതാണ് ഫ്ലക്സി പെര്‍മിറ്റ്.

നിലവില്‍ പ്രൈവറ്റ് ബസുകളും കര്‍ണാടക ആര്‍ടിസിയുമെല്ലാം ഇത്തരം പെര്‍മിറ്റിലാണ് സര്‍വീസ് നടത്തുന്നത്. മലയാളികള്‍ ഏറെയുള്ള ബംഗളൂരു റൂട്ടിലാണ് ഈ രീതിയില്‍ കെ‌എസ്‌ആര്‍ടിസി ഇനി സര്‍വീസ് നടത്തുക. ഈ മാസം അവസാനത്തൊടെ ഈ റൂട്ടില്‍ ഇത് പ്രാബല്യത്തില്‍ വരും. തിരക്കു കുറഞ്ഞ ദിവസങ്ങളിൽ ടിക്കറ്റ് ചാർജ് കുറയ്ക്കാനും വളരെ തിരക്കേറിയ ദിവസങ്ങളിൽ സാധാരണ നിരക്കിലും സർവീസ് നടത്താമെന്നതിനാല്‍ തിരക്കേറിയ ദിനങ്ങളില്‍ കൂടുതല്‍ വരുമാനവും അല്ലാത്തപ്പോള്‍ നഷ്ടമില്ലാതെയും സര്‍വീസ് നടത്താന്‍ സാധിക്കും.

സാമ്പത്തിക പ്രതിസന്ധിയില്‍ വട്ടം ചുറ്റുന്ന കെ‌എസ്‌ആര്‍ടിസിക്ക് അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ പലപ്പോഴും ബാധ്യത ആകുകയായിരുന്നു. ഈ പ്രശ്നത്തിന് പരിഹാരമുണ്ടായേക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇതിനോട് മലയാളികള്‍ എങ്ങനെ പ്രതികരിക്കുന്നുവെന്ന് വ്യക്തമല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ആര്‍ത്തവമുള്ള എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസ് ...

ആര്‍ത്തവമുള്ള എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചു; സ്‌കൂളിനെതിരെ പരാതി
ഒരു വിദ്യാര്‍ത്ഥിനിയെ ആര്‍ത്തവ സമയത്ത് പുറത്തു ഇരുത്തി പരീക്ഷ എഴുതിക്കുന്നത് എങ്ങനെയെന്ന് ...

താരിഫ് യുദ്ധത്തില്‍ അമേരിക്കയുമായി സംസാരിക്കാന്‍ തയ്യാര്‍, ...

താരിഫ് യുദ്ധത്തില്‍ അമേരിക്കയുമായി സംസാരിക്കാന്‍ തയ്യാര്‍, എന്നാല്‍ ഭീഷണി വേണ്ട: ചൈന
ഭീഷണിയും ബ്ലാക്ക്‌മെയിലും ചൈനയെ നേരിടാനുള്ള മാര്‍ഗമല്ലെന്നും ചൈനീസ് വാണിജ്യ മന്ത്രാലയ ...

'അതൊന്നും ഞങ്ങള്‍ക്ക് പറ്റില്ല'; വയനാട് ദുരന്തബാധിതരെ ...

'അതൊന്നും ഞങ്ങള്‍ക്ക് പറ്റില്ല'; വയനാട് ദുരന്തബാധിതരെ കൈയൊഴിഞ്ഞ് കേന്ദ്രം, കടം എഴുതിത്തള്ളില്ല
വായ്പകള്‍ എഴുതിത്തള്ളണമെന്ന് ബാങ്കുകളെ നിര്‍ബന്ധിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവ് ...

വയനാട് ദുരിതബാധിതരുടെ വായ്പ എഴുതി തള്ളണമെന്ന് ...

വയനാട് ദുരിതബാധിതരുടെ വായ്പ എഴുതി തള്ളണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവര്‍ത്തിച്ച് ഹൈക്കോടതി
വായ്പകള്‍ എഴുതിത്തള്ളണമെന്ന് ബാങ്കുകളെ നിര്‍ബന്ധിക്കരുതെന്ന് സുപ്രീംകോടതി ...

സ്വര്‍ണവിലയില്‍ ഉണ്ടായത് ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റ ...

സ്വര്‍ണവിലയില്‍ ഉണ്ടായത് ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ വര്‍ധനവ്; പവന് കൂടിയത് 2160രൂപ!
സ്വര്‍ണ്ണവില കുതിച്ചുയരാന്‍ കാരണമായത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ ...