അനുബന്ധ വാര്‍ത്തകള്‍
- കേരളത്തിനു പനിക്കുന്നു ! അതീവ ജാഗ്രത വേണം
- അഞ്ചുദിവസം സംസ്ഥാനത്ത് പരക്കെ മഴ; ഇന്ന് അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- അധ്യാപകര്‍ കുട്ടികളുടെ നല്ലതിന് വേണ്ടി ശിക്ഷിച്ചാല്‍ അതിനെ കുറ്റമായി കരുതാനാകില്ലെന്ന് ഹൈക്കോടതി
- കുവൈറ്റ് തീപ്പിടുത്തം: നാല് കുടുംബങ്ങള്‍ക്കുള്ള ധനസഹായം കൈമാറി
- മഴയ്ക്കു പിന്നാലെ ഭൂമിയില്‍ വിള്ളല്‍; കാസര്‍ഗോഡ് ആറ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കും
കെഎസ്ആര്‍ടിസിക്ക് 30 കോടി രൂപ കൂടി അനുവദിച്ചു
ഇപ്പോള്‍ പ്രതിമാസം 50 കോടി രൂപയെങ്കിലും കോര്‍പ്പറേഷന് സര്‍ക്കാര്‍ സഹായമായി നല്‍കുന്നുണ്ട്
കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ സഹായമായി 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞ മാസം അവസാനം 20 കോടി രൂപ നല്‍കിയിരുന്നു. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മുടക്കം കൂടാതെയുള്ള വിതരണം ഉറപ്പാക്കാന്‍ കൂടിയാണ് സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നത്.
ഇപ്പോള്‍ പ്രതിമാസം 50 കോടി രൂപയെങ്കിലും കോര്‍പ്പറേഷന് സര്‍ക്കാര്‍ സഹായമായി നല്‍കുന്നുണ്ട്. ഈ സര്‍ക്കാര്‍ ഇതുവരെ 5747 കോടി രൂപ കോര്‍പറേഷന് സഹായമായി കൈമാറിയെന്നാണ് ധനവകുപ്പില്‍ നിന്നുള്ള കണക്കുകള്‍.
അടുത്ത ലേഖനം