1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. ഭൂമിയില്‍ വിള്ളല്‍

മഴയ്ക്കു പിന്നാലെ ഭൂമിയില്‍ വിള്ളല്‍; കാസര്‍ഗോഡ് ആറ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കും

തുടര്‍ന്ന് പ്രദേശത്തെ ആറ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ തീരുമാനിച്ചു

ഭൂമിയില്‍ വിള്ളല്‍
ഭൂമിയില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് കാസര്‍ഗോഡ് ആറ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കും. ശക്തമായ മഴയ്ക്കു പിന്നാലെയാണ് ബളാല്‍ പഞ്ചായത്തില്‍ കൊന്നക്കാട് മൂത്താടി കോളനിയിലെ ഭൂമിയില്‍ വിള്ളല്‍ കണ്ടെത്തിയത്. പ്രദേശത്തെ വീടുകളിലും വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. 
 
തുടര്‍ന്ന് പ്രദേശത്തെ ആറ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ തീരുമാനിച്ചു. 22 പേരാണ് ആറ് വീടുകളിലായി ഉള്ളത്. മാലോത്തെ കസബ സര്‍ക്കാര്‍ സ്‌കൂളിലേക്കാണ് ഇവരെ താല്‍ക്കാലികമായി മാറ്റുന്നത്.
 
അടുത്ത ലേഖനം
സര്‍ക്കാര്‍ ജീവനക്കാരുടെ മെഡിസെപ് പദ്ധതി നിര്‍ത്തലാക്കിയേക്കും