തിരുവനന്തപുരം|
VISHNU N L|
Last Updated:
ബുധന്‍, 30 സെപ്‌റ്റംബര്‍ 2015 (13:59 IST)
ആരെ കളിയാക്കണം എന്ന് നോക്കി നടന്നിരുന്ന സോഷ്യല്‍ മീഡിയ ട്രോളര്‍മാര്‍ക്ക് വീണുകിട്ടിയ അവസരമായിരുന്നു കെഎസ്‌ഇബിയുറ്റെ മീറ്റര്‍ റീഡിംഗ് വിവാദം. മീറ്റര്‍ റീഡ് ചെയ്യാന്‍ ആളെര്‍ത്തുമ്പോള്‍ വീട് അടഞ്ഞു കിടക്കുകയാണെങ്കില്‍ ഉപഭോക്താക്കള്‍ പിഴ അടയ്ക്കണമെന്നാണ് കെഎസ്‌ഇബിയുടെ പുതിയ ഉത്തരവ്.
രണ്ട് പ്രാവശ്യം റീഡിങ് തടസപ്പെടുത്തിയാല്‍ ഉപയോഗ്താവ് പിഴ അടക്കേണ്ടി വരുമെന്ന വാര്‍ത്ത അവസരമാക്കി
ട്രോളര്‍മാര്‍ കാര്യമായി തന്നെ ആഘോഷിച്ചു. സോഷ്യല്‍ മീഡിയ കെഎസ്‌ഇബിയെ പരിഹസിച്ച് വലിച്ചു കീറി എന്ന് തന്നെ പറയാം. ഇന്നലെ മുതല്‍ ഫേസ്ബുക്ക് വാട്‌സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചത് നിഒരവധി ട്രോളുകളാണ്. സിനിമ കഥാപാത്രങ്ങളെയും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെയും ഉപയോഗിച്ചാണ് ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടത്.
ആദ്യ തവണ റീഡിങ് എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഡോര്‍ ലോക്ക് ഒന്ന് എന്നു രേഖപ്പെടുത്തും. അടുത്ത തവണയും ആളില്ലെങ്കില്‍ ഡോര്‍ ലോക്ക് രണ്ട് എന്ന് രേഖപ്പെടുത്തും. അടുത്ത ബില്ലില്‍ സിംഗിള്‍ ഫെയ്‌സ് ഉപയോക്താക്കളില്‍ നിന്ന് 250 രൂപയും ത്രീ ഫെയ്‌സ് ഉപയോക്താക്കളില്‍നിന്ന് 500 രൂപയും ഈടാക്കും. ഹൈടെന്‍ഷന്‍ ഉപയോക്താക്കള്‍ക്ക് 5,000 രൂപയും എക്‌സട്രാ ഹൈടെന്‍ഷന്‍ ഉപയോക്താക്കള്‍ക്ക് 10,000 രൂപയുമാണ് പിഴ.
ഇതായിരുന്നു ഇന്നലെ കെ.എസ്.ഇ ബി പുറത്തിറക്കിയ പുതിയ പരിഷ്‌ക്കരണം. ഇതിനെതിരെയാണ് സോഷ്യല്‍ മീഡിയ കടന്നാക്രമിച്ചത്. പുതിയ തീരുമാനത്തിനെതിരെ കുഞ്ചാക്കോ ബോബന്റെ പേരില്‍ പ്രചരിക്കുന്ന കത്താണ് ട്രോളുകള്‍ക്ക് തുടക്കമിട്ടത്. ആകെ നാണം കെട്ടിട്ടും കെഎസ്‌ഇബിക്ക് കുലുക്കമൊന്നുമുണ്ടായിട്ടില്ല. സോഷ്യല്‍ മീഡിയല്‍കളില്‍ പ്രചരിക്കുന്ന ട്രോളുകളുല്‍ ചിലതാണ് ചുവടെ