കെ റെയിലിനെതിരായ സമരത്തിനിടെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ചങ്ങനാശേരിയില്‍ ഇന്ന് ഹര്‍ത്താല്‍; വാഹനങ്ങള്‍ തടയില്ല

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 18 മാര്‍ച്ച് 2022 (08:54 IST)
കെ റെയിലിനെതിരായ സമരത്തിനിടെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ചങ്ങനാശേരിയില്‍ ഇന്ന് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഹര്‍ത്താല്‍. അതേസമയം വാഹനങ്ങള്‍ തടയില്ലെന്ന് സമരക്കാര്‍ അറിയിച്ചിട്ടുണ്ട്. കെ റെയില്‍ വിരുദ്ധ സംയുക്ത സമരസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം കെ റെയില്‍ കല്ലിടുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. പിന്നാലെ നാട്ടുകാര്‍ക്കെതിരെ പൊലീസ് ബലംപ്രയോഗിച്ചു. നാലുസ്ത്രീകള്‍ ഉള്‍പ്പെടെ 23 പേരെ ആറസ്റ്റുചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :