ആറ് മാസത്തിനുള്ളിൽ മതം മാറണം, ഇല്ലെങ്കില്‍ കൈവെട്ടും: കെപി രാമനുണ്ണിക്ക് ഭീഷണി

ആറ് മാസത്തിനുള്ളിൽ മതം മാറണം, ഇല്ലെങ്കില്‍ കൈവെട്ടും: കെപി രാമനുണ്ണിക്ക് ഭീഷണി

  KP Ramanunni , police case , writter Ramanunni , TJ joseph , police , muslim , രാമനുണ്ണി , ഭീഷണിക്കത്ത് , പൊലീസ് , ഹിന്ദു , എഴുത്തുകാരൻ
തിരുവനന്തപുരം| jibin| Last Modified വെള്ളി, 21 ജൂലൈ 2017 (15:37 IST)
ആറ് മാസത്തിനുള്ളിൽ മതം മാറണമെന്ന് കാട്ടി കെപി രാമനുണ്ണിക്ക് ഭീഷണിക്കത്ത്. മതം മാറിയില്ലെങ്കില്‍ തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായിരുന്ന പ്രഫ ടിജെ ജോസഫിന്‍റെ അനുഭവം ആവർത്തിക്കപ്പെടുമെന്നും തപാലിലൂടെ വന്ന കത്തില്‍ വ്യക്തമാക്കുന്നു.

മൂന്ന് ദിവസം മുമ്പ് തപാലിലൂടെ കിട്ടിയ കത്ത് രാമനുണ്ണി പൊലീസിന് കൈമാറി. ഭീഷണക്കത്തിന് പിന്നിൽ ഇസ്‌ലാമിക തീവ്രവാദികളാണെന്ന് സംശയിക്കുന്നതായി രാമനുണ്ണി പ്രതികരിച്ചു.

"ഹിന്ദുക്കളോടും മുസ്ലിംങ്ങളോടും ഒരു വിശ്വാസി' എന്ന പേരിൽ രാമനുണ്ണി എഴുതിയ ലേഖനത്തിന്‍റെ പേരിലാണ് അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയത്. ലേഖനം നിരപരാധികളായ മുസ്ലിംങ്ങളെ വഴി തെറ്റിക്കുകയാണെന്നും ഇതിൽ നിന്നും പിന്മാറണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :