രേണുക വേണു|
Last Modified ശനി, 8 മാര്‍ച്ച് 2025 (10:59 IST)
പൊലീസിനെ കണ്ടു ഭയന്നോടുന്നതിനിടെ എംഡിഎംഎ പൊതി വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്. വയറ്റില്‍ കിടന്ന എംഡിഎംഎ പൊതി പൊട്ടിയതാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
പൊലീസ് പിടികൂടുമെന്ന് ഉറപ്പായപ്പോള്‍ കൈയില്‍ ഉണ്ടായിരുന്ന എംഡിഎംഎ പൊതി ഷാനിദ് വിഴുങ്ങുകയായിരുന്നു. വിഴുങ്ങിയത് എംഡിഎംഎ ആണെന്ന് പൊലീസിനു ഇയാള്‍ സമ്മതിക്കുകയും ചെയ്തു. ഉടനെ യുവാവിനെ പൊലീസ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം.
എന്‍ഡോസ്‌കോപ്പി പരിശോധനയില്‍ യുവാവിന്റെ വയറ്റില്‍ വെളുത്ത തരികള്‍ അടങ്ങിയ കവറുകള്‍ കണ്ടെത്തിയിരുന്നു.