വിദ്യാര്‍ത്ഥിനിക്ക് അശ്ലീല സന്ദേശമയച്ചെന്ന് പരാതി; അസിസ്റ്റന്റ് പ്രൊഫസറെ ജോലിയില്‍ നിന്ന് പുറത്താക്കി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 17 മാര്‍ച്ച് 2022 (08:37 IST)
വിദ്യാര്‍ത്ഥിനിക്ക് അശ്ലീല സന്ദേശമയച്ചെന്ന് പരാതി; അസിസ്റ്റന്റ് പ്രൊഫസറെ ജോലിയില്‍ നിന്ന് പുറത്താക്കി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് വകുപ്പിലെ അധ്യാപകന്‍ ഡോ. ഹാരിസ് കോടമ്പുഴയയെയാണ് പുറത്താക്കിയത്. യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റിന്റേതാണ് തീരുമാനം. ഇയാള്‍ വിദ്യാര്‍ത്ഥിനിയുടെ ഫോണിലേക്ക് നിരന്തരം അശ്ലീല സന്ദേശം അയച്ചെന്നും ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതി.

അതേസമയം അധ്യാപകനെതിരെ മൂന്നുപെണ്‍കുട്ടികള്‍ കൂടി പരാതി നല്‍കിയിരുന്നു. പൊലീസ് അറസ്റ്റുചെയ്തിരുന്നെങ്കിലും അധ്യാപകന്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :