അനുബന്ധ വാര്‍ത്തകള്‍
- ആണ്‍സുഹൃത്തുമായുള്ള വാക്കുതര്‍ക്കം: നെയ്യാറ്റിന്‍കരയില്‍ ഒന്‍പതാം ക്ലാസുകാരി ആത്മഹത്യ ചെയ്തു
- പീഡനക്കേസ് പ്രതി ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍
- ആറ്റിങ്ങലില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത നിലയില്‍
- തൊഴിലാളി പൂട്ടിയിട്ട കമ്പനിക്കുള്ളില്‍ തൂങ്ങിമരിച്ചു
- ഓണ്‍ലൈന്‍ റമ്മികളിച്ച് 21 ലക്ഷം രൂപ നഷ്ടമായ യുവാവ് ആത്മഹത്യ ചെയ്തു
ജയിലില്‍ മധ്യവയസ്‌കന്റെ ആത്മഹത്യ: മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
കോഴിക്കോട്: ജയിലില്‍ മധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്ത സംഭവത്തോട് അനുബന്ധിച്ച് ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. സൂപ്രണ്ട് റിനൈലിനെ വൈത്തിരി സബ് ജയിലിലേക്ക് സ്ഥലം മാറ്റിയപ്പോള്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ കലേഷിനെ ചീമേനിയിലെ ജയിലിലേക്ക് സ്ഥലം മാറ്റി. എന്നാല്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ മനോജിനെ സസ്പെന്‍ഡ് ചെയ്തു.
കഴിഞ്ഞ ദിവസം കോഴിക്കോട് സബ് ജയിലില്‍ മാങ്കാവ് കുറ്റിയില്‍ താഴം കരിമ്പൊയില്‍ ബീരാന്‍ കോയ എന്ന 61 കാരന്‍ തൂങ്ങിമരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് വകുപ്പ്തല നടപടി.
വിചാരണ തടവുകാരനായിരുന്ന ബീരാന്‍ കോയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ജയില്‍ ഡി.ജി.പി ഉത്തരവിട്ടിരുന്നു.അന്വേഷണ റിപ്പോര്‍ട്ടില്‍ ഇതില്‍ മനോജിനും കലേഷിനും നോട്ടക്കുറവുണ്ടായി എന്നാണ് കണ്ടെത്തിയത്.