“മകനെ കൊന്നശേഷം ചുട്ടുകരിച്ച് വലിച്ചിഴച്ചത് സെപ്റ്റിക് ടാങ്കിലേക്ക്, എന്നാല്‍ ശ്രമം പരാജയപ്പെട്ടു”- കൂടുതല്‍ വെളിപ്പെടുത്തലുമായി ജയമോള്‍

“മകനെ കൊന്നശേഷം ചുട്ടുകരിച്ച് വലിച്ചിഴച്ചത് സെപ്റ്റിക് ടാങ്കിലേക്ക്, എന്നാല്‍ ശ്രമം പരാജയപ്പെട്ടു”- കൂടുതല്‍ വെളിപ്പെടുത്തലുമായി ജയമോള്‍

 Kottiyam murder , Jayamol , police , Jithu job , കൊട്ടിയം , ജിത്തു ജോബ് , ജയമോള്‍ , പൊലീസ് , കൊലപാതകം
കൊട്ടിയം| jibin| Last Modified വെള്ളി, 26 ജനുവരി 2018 (10:54 IST)
കൂടുതല്‍ വെളിപ്പെടുത്തലുമായി കൊട്ടിയത്ത് പതിനാലുകാരനായ മകൻ ജിത്തു ജോബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ജയമോള്‍.

കഴുത്തില്‍ ഷാള്‍ മുറുക്കിയാണ് ജിത്തുവിനെ കൊലപ്പെടുത്തിയത്. ഇതിനുശേഷം മൃതദേഹം കത്തിച്ച് ആളൊഴിഞ്ഞ പുരയിടത്തിലെ സെപ്റ്റിക് ടാങ്കില്‍ തള്ളാനായിരുന്നു തീരുമാനമെങ്കിലും ശ്രമം പരാജയപ്പെട്ടുവെന്നും ജയമോള്‍
പൊലീസിനോട് പറഞ്ഞു.

വീടിനു പുറകില്‍ എത്തിച്ചാണ് മൃതദേഹം കത്തിച്ചത്. കൃത്യം നടത്താന്‍ ആരും സഹായിച്ചിട്ടില്ലെന്നും കമ്മിഷണര്‍ എ ശ്രീനിവാസ് അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ജയമോള്‍ വ്യക്തമാക്കി.

അതേസമയം, ജയമോളുടെ മൊഴി പൂര്‍ണ്ണമായി വിശ്വസിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുവരെ ചോദ്യംചെയ്യല്‍ തുടര്‍ന്നു. ഇവര്‍ക്ക് മാനസികരോഗമുണ്ടെന്ന് ഭര്‍ത്താവും മകളും ഉറപ്പിച്ചുപറഞ്ഞതോടെ ജയമോളെ പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കി.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സംഘമാണ് പരിശോധന നടത്തിയത്. പരിശോധനാഫലം രണ്ടു കഴിഞ്ഞ് ലഭ്യമാകുമെന്ന് പൊലീസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :