കൊണ്ടോട്ടി|
jithu francis|
Last Modified ബുധന്‍, 25 ജൂണ്‍ 2014 (11:46 IST)
കൊണ്ടോട്ടിയില്‍ ഹോട്ടലില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച 18 പേര്
വിഷബാധയേത്തുടര്ന്ന് അശുപത്രിയിലായി. സമീപത്തെ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിലെ 18 ജീവനക്കാരെയാണ് വിഷബാധയെത്തുടര്ന്ന്ആസ്പത്രിയില് പ്രവേശിപ്പിച്ചത്.ആരുടെയും നില ഗുരുതരമല്ല.ഹോട്ടല്‍ ആരൊഗ്യവകുപ്പ് അടച്ചു പൂട്ടി.
ഭക്ഷണം കഴിച്ച് 20 മിനിറ്റിനകംതന്നെ ആളുകള്‍ക്ക് ഛര്‍ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയായിരുന്നു.ഹോട്ടലില്‍നിന്ന് ഭക്ഷണംകഴിച്ച ചിലര്‍ക്ക് രണ്ടുദിവസംമുമ്പും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.
ആരൊഗ്യവകുപ്പധികൃതര് ഭക്ഷണത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചു.കൂടുതല്‍ വിശദമായ പരിശോധനകള്‍ വരും ദിവസങ്ങളിലുണ്ടാകുമെന്ന് ആരോഗ്യവകുപ്പറിയിച്ചു.