ഗർഭിണിയായ ഭാര്യയെ ദേഹോപദ്രവമേൽപ്പിച്ച ഭർത്താവാണോ സാമൂഹ്യസേവനം ചെയ്യാൻ പോകുന്നത്? മുകേഷിന്റെ മുന്‍ ഭാര്യ സരിത

കൊല്ലത്തെ ഇടത് മുന്നണി സ്ഥാനാർത്ഥിയായ മുകേഷ് സത്യവാങ്ങ്മൂലത്തിൽ നല്‍കിയത് തെറ്റായവിവരങ്ങളാണെന്ന് ആരോപിച്ച് മുൻ ഭാര്യ സരിത രംഗത്ത്

കൊല്ലം,  മുകേഷ്, സരിത, എല്‍ ഡി എഫ് kollam, mukesh, saritha, ldf
കൊല്ലം| സജിത്ത്| Last Modified വെള്ളി, 13 മെയ് 2016 (17:32 IST)
കൊല്ലത്തെ ഇടത് മുന്നണി സ്ഥാനാർത്ഥിയായ മുകേഷ് സത്യവാങ്ങ്മൂലത്തിൽ നല്‍കിയത് തെറ്റായവിവരങ്ങളാണെന്ന് ആരോപിച്ച് മുൻ ഭാര്യ രംഗത്ത്. യഥാർത്ഥ വിവരങ്ങളെല്ലാം മറിച്ചു വച്ച് ഗുരുതരമായ പിഴവുകളോടെയാണ് മുകേഷ് തന്റെ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചതെന്ന് സരിത വ്യക്തമാക്കി.

മുകേഷ് നിയമപരമായി വിവാഹമോചനം നേടിയിട്ടില്ല, ദൃശ്യമാദ്ധ്യമങ്ങളിൽക്കൂടിയാണ് മേതിൽ ദേവികയെ അദ്ദേഹം വിവാഹം ചെയ്ത വാര്‍ത്ത താന്‍ അറിഞ്ഞത്. സത്യവാങ്ങ്മൂലത്തിൽ ഭാര്യയുടെ സ്ഥാനത്ത് മേതിൽ ദേവികയുടെ പേരാണ് മുകേഷ് നല്‍കിയിരിക്കുന്നത്. ഇതെങ്ങിനെയാണ് യഥാര്‍ത്ഥ വിവരമാകുന്നത്. അതുപോലെ ആശ്രിതരെ സംബന്ധിക്കുന്ന കോളത്തിൽ, തനിക്ക് ആശ്രിതരില്ല എന്നാണ് മുകേഷ് രേഖപ്പെടുത്തിയിട്ടുള്ളത്. രണ്ട് ആൺകുട്ടികളുടെ അച്ഛനായ മുകേഷിന് തനിക്ക് ആശ്രിതരാരുമില്ലെന്നു പറയാൻ എങ്ങിനെയാണ് സാധിക്കുന്നതെന്നും സരിത ചോദിക്കുന്നു.

സരിതയിൽ മുകേഷിനുണ്ടായ കുട്ടികളോട്, താൻ എം എൽ എ ആയാൽ കിട്ടാവുന്ന എല്ലാ ലാഭങ്ങളും മക്കൾക്കുളളതാണെന്നും, അതുകൊണ്ട് അമ്മയോട് പ്രശ്നങ്ങളുണ്ടാക്കാതെ അടങ്ങിയിരിക്കാൻ ഉപദേശിക്കണമെന്ന് ആവശ്യപ്പെട്ടതായും സരിത പറഞ്ഞു. ഇത്തരത്തിൽ കുട്ടികളോട് പറയുന്ന മുകേഷ്, ലാഭമുണ്ടാക്കാനാണോ പൊതുസേവനത്തിനിറങ്ങിയിരിക്കുന്നതെന്നും സരിത ചോദിച്ചു. അതുപോലെ, തന്റെ പേരിൽ കേസുകളൊന്നും ഇല്ലെന്നും മുകേഷ് സത്യവാങ്ങമൂലത്തില്‍ പറയുന്നുണ്ട്. എന്നാൽ തങ്ങളുടെ കേസ് ഇപ്പോഴും കേരള ഹൈക്കോടതിയിൽ നിലനില്‍ക്കുന്നുണ്ട്. നിയമം പഠിച്ച വ്യക്തിയാണ് മുകേഷ്. പക്ഷേ ഇപ്പോള്‍ ആ നിയമത്തെ കയ്യിലെടുക്കാനാണ് മുകേഷ് ശ്രമിക്കുന്നത്. ക്രൂരനായ ഒരു ഭർത്താവാണ് മുകേഷ്, ആർക്കും ദഹിക്കാത്ത യാഥാർത്ഥ്യങ്ങൾ നിറഞ്ഞതായിരുന്നു തങ്ങളുടെ ജീവിതമെന്നും സരിത കൂട്ടിച്ചേർത്തു.

മുകേഷിന് ഒരു പാർട്ടിയുടെയും നേതാവാകാനുള്ള യോഗ്യതയില്ല. കഥയും നുണയും പറഞ്ഞ് ജനങ്ങളെ കയ്യിലെടുക്കാൻ മിടുക്കനാണ് മുകേഷ്. പക്ഷേ ആ കഴിവുപയോഗിച്ച് സമൂഹത്തെ സേവിക്കാന്‍ അദ്ദേഹത്തിന് കഴിയില്ല. സ്വന്തം കുടുംബത്തിനു നീതി ലഭ്യമാക്കിയിട്ടാണ് നേതാവാകാൻ ശ്രമിക്കേണ്ടത്. ഗർഭിണിയായ ഭാര്യയെപ്പോലും ദേഹോപദ്രവമേൽപ്പിച്ച ഒരു ഭർത്താവാണോ സാമൂഹ്യസേവനം ചെയ്യാൻ പോകുന്നതെന്നും സരിത ചോദിക്കുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :