അനുബന്ധ വാര്‍ത്തകള്‍
- കൊവിഡിന്റെ ഉറവിടം കണ്ടെത്താൻ ഡബ്ല്യുഎച്ച്ഒ സംഗം ചൈനയിലേയ്ക്ക്
- കേരളത്തിൽ സമൂഹ വ്യാപനം ഉണ്ടായി, ലോക്ഡൗണിലേയ്ക്ക് പോകേണ്ട സമയമെന്ന് ഐഎംഎ
- കർണാടകത്തിൽ പത്താംക്ലാസ് പരീക്ഷ എഴുതിയ 32 വിദ്യാർത്ഥികൾക്ക് കൊവിഡ്, 80 വിദ്യാർത്ഥികൾ ക്വാറന്റീനിൽ
- ഷംനയോടും കുടുംബത്തോടും ഫോണിൽ സംസാരിച്ച സ്ത്രീകളെ തിരിച്ഛറിഞ്ഞു, ജാമ്യം ലഭിച്ച പ്രതികൾ വീണ്ടും അറസ്റ്റിൽ
- കൊവിഡിനെ ഫലപ്രദമായി തോല്പിച്ചത് ഉത്തരകൊറിയ; അഭിനന്ദനവുമായി കിം ജോങ് ഉന്‍
കൊല്ലം കടക്കലിലെ പതിമൂന്നുകാരിയുടെ ആത്മഹത്യയില്‍ മൂന്ന് പേര് അറസ്റ്റില്‍
കൊല്ലം കടക്കലിലെ പതിമൂന്നുകാരിയുടെ ആത്മഹത്യയില്‍ മൂന്ന് പേര് അറസ്റ്റില്‍. കുട്ടിയുടെ അടുത്തബന്ധുക്കളായ ഷിബു,ജിത്തു,ഷിജു എന്നിവരാണ് അറസ്റ്റിലായത്. പെണ്‍ക്കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി പ്രതികള്‍ പോലീസിനോട് സമ്മിതിച്ചു. ആറുമാസം മുന്‍പാണ് പ്രായപൂര്ത്തിയകാത്ത് ദളിത് വിദ്യാര്‍ഥിനി പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. ജനുവരി 23നാണ് പെണ്‍കുട്ടിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടിലാണ് കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. സ്വകാര്യ ഭാഗങ്ങളില്‍ രക്തം കട്ടപിടിച്ചിരിക്കുകയും പേശികള്‍ക്ക് ക്ഷതം പറ്റിയതായും തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് അന്വേഷണം ക്രൈം ബ്രാന്ഞ്ചിന് നല്‍കിയത്.