1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kollam kannur covid case

കൊല്ലത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 17പേര്‍ക്ക്; 14പേര്‍ക്ക് രോഗമുക്തി

Kollam
ഒന്‍പത് വയസുള്ള ആണ്‍കുട്ടി അടക്കം കൊല്ലത്ത് ഇന്നലെ 17 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കുവൈറ്റില്‍ നിന്നും എത്തിയ ഒന്‍പത് പേര്‍ ഉള്‍പ്പടെ 15 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. ഒരാള്‍ ഡല്‍ഹിയില്‍ നിന്നും ഒരാള്‍ മൈസൂരില്‍ നിന്നുമാണ് എത്തിയത്. 14 പേര്‍ രോഗമുക്തി നേടി.
 
അതേസമയം കണ്ണൂര്‍ ജില്ലയില്‍ എട്ട് പേര്‍ക്ക് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. വിദേശത്ത് നിന്നെത്തിയ നാലു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ മൂന്നു പേര്‍ക്കുമാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
അതിർത്തിയിൽ ടാങ്കുകൾ വിന്യസിച്ച് ചൈനയുടെ പ്രകോപനം, യുദ്ധ വിമാനങ്ങളും ചിനുക് ഹെലികോ‌പ്റ്ററുകളും സജ്ജമാക്കി ഇന്ത്യ