1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kollam Accident News

കൊട്ടാരക്കരയില്‍ അമ്മ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; 16കാരിയായ മകള്‍ക്ക് ദാരുണാന്ത്യം

Kollam
കൊട്ടാരക്കരയില്‍ അമ്മ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 16കാരിയായ മകള്‍ക്ക് ദാരുണാന്ത്യം. കൊട്ടാരക്കര വാളകത്ത് എംഎല്‍എ ജങ്ഷന് സമീപമാണ് അപകടം ഉണ്ടായത്. കൊട്ടാരക്കര ലോവര്‍ കരിക്കം ന്യൂ ഹൗസില്‍ ജെയിംസ് ജോര്‍ജിന്റെയും ബിസ്നിയുടെയും മകള്‍ ആന്‍ റിയ (16) ആണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന ബിസ്നി (39), ഒപ്പമുണ്ടായിരുന്ന മുത്തശ്ശി ശോശാമ്മ (76) എന്നിവരെ പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 
ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ശോശാമ്മയെ വെഞ്ഞാറമ്മൂട് ഗോകുലം മെഡിക്കല്‍ കോളജില്‍ കാണിച്ച ശേഷം മടങ്ങുന്ന വഴിയാണ് അപകടം ഉണ്ടായത്. ബിസ്നി ഓടിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് സമീപമുള്ള കടയുടെ പടികളിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
അടുത്ത ലേഖനം
ഇന്ന് 12 ജില്ലകളിലും യെല്ലോ അലര്‍ട്ട്; മഴ ശക്തമാകും