1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kodiyeri balakrishnan about Krail protest

ഇന്നലെ നടന്നത് അടി കിട്ടേണ്ട തരത്തിലുള്ള സമരം, പോലീസ് സംയമനത്തോടെ നേരിട്ടു: കൊടിയേരി

കെ-റെയിൽ
കെ-റെയിൽ അതിര് കല്ലിടലിനെതിരെ സംസ്ഥാനമെങ്ങും പ്രതിഷേധം വ്യാപിക്കവെ സമരം ചെയ്യുന്നവരെ രൂക്ഷ ഭാഷയിൽ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. നടന്നത് രാഷ്ട്രീയസമരമാണെന്നും അതിനെ രാഷ്ട്രീയപരമായി തന്നെ നേരിടുമെന്നും കോടിയേരി പറഞ്ഞു.
 
എൽഡിഎഫ് ഭരിക്കുമ്പോൾ കേരളത്തിൽ ഒന്നും നടത്താൻ സമ്മതിക്കില്ലെന്ന നിലപാടിന്റെ ഭാഗമായുള്ള സമരമാണ് ഇന്നലെ കണ്ടത്. അടി കിട്ടേണ്ട തരത്തിലുള്ള സമരമാണ്. എന്നിരുന്നാലും പൊലീസ് സംയമനത്തോടെ സമരക്കാരെ നേരിട്ടു.കെ-റെയിൽ സർവ്വേ, ഡിപിആർ, പാരിസ്ഥിതിക ആഘാത പഠനം എന്നിവയ്ക്ക് കേന്ദ്രവും ഹൈക്കോടതിയും അനുമതി നൽകിയിട്ടുണ്ട്. ഇപ്പോൾ നടക്കുന്ന സമരം ഹൈക്കോടതിയുടെ വിധിക്കെതിരാണ്.
 
ഭൂമി നഷ്ടമാകുന്ന  ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല''. ഓരോ വ്യക്തിക്കും അർഹതപ്പെട്ട നഷ്ടപരിഹാരം നൽകിയതിന് ശേഷം മാത്രമേ ഭൂമിയേറ്റെടുക്കൂ കോടിയേരി വ്യക്തമാക്കി.രണ്ടാം വിമോചന സമരത്തിനാണ് പ്രതിപക്ഷം കോപ്പ് കൂട്ടുന്നതെന്ന ആരോപണം നേരത്തെ കോടിയേരി ഉന്നയിച്ചിരുന്നു. 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
അഖിലേഷ് യാദവ് ലോക്‌സഭാ അംഗത്വം രാജിവെച്ചു