കൊച്ചി|
JOYS JOY|
Last Modified ശനി, 23 ജനുവരി 2016 (09:18 IST)
കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം ഇന്ന് നടക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പരീക്ഷണ ഓട്ടം ഫ്ലാഗ് ഓഫ് ചെയ്യും. രാവിലെ പത്തുമണിക്ക് മുട്ടത്തെ മെട്രോ യാര്‍ഡിലാണ് പരീക്ഷണ ഓട്ടം നടക്കുക. പ്രത്യേകം
തയ്യാറാക്കിയ ഒരു കിലോമീറ്റര്‍ ട്രാക്കിലായിരിക്കും പരീക്ഷണ ഓട്ടം നടക്കുക.
പരീക്ഷണ ഓട്ടത്തില്‍ മണിക്കൂറില്‍ 10 മുതല്‍ 20 കിലോമീറ്റര്‍ വരെ വേഗതയിലായിരിക്കും മെട്രോ ട്രയിന്‍ സഞ്ചരിക്കുക. ഡ്രൈവര്‍ ആവശ്യമില്ലാത്ത രീതിയിലാണ് എഞ്ചിന്‍ സജ്ജമാക്കിയിരിക്കുന്നത്. എന്നാല്‍, പരീക്ഷണ ഓട്ടത്തില്‍ എഞ്ചിന്‍ ഡ്രൈവര്‍ ഉണ്ടാകും.
പരീക്ഷണ ഓട്ടം പൂര്‍ത്തിയായാലും ഉടനെയൊന്നും മെട്രോയുടെ സേവനം ജനങ്ങള്‍ക്ക് ലഭിക്കില്ല. എന്നാല്‍, ഡിസംബറിനു മുമ്പ് യാത്രക്കാര്‍ക്ക് മെട്രോ തുറന്നു കൊടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് നടക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ അനൂപ് ജേക്കബ്, ഇബ്രാഹിം കുഞ്ഞ്, ആര്യാടന്‍ മുഹമ്മദ് തുടങ്ങി വിവിധ ജനപ്രതിനിധികള്‍ പങ്കെടുക്കും.