കൊച്ചി മെട്രോ: നോര്‍ത്ത് സ്റ്റേഷന്‍ നിര്‍മാണം ഹൈക്കോടതി തടഞ്ഞു

 കൊച്ചി മെട്രോ , മെട്രോ നിര്‍മാണം , ഹൈക്കോടതി , ഹര്‍ജി
കൊച്ചി| jibin| Last Modified ചൊവ്വ, 2 ഡിസം‌ബര്‍ 2014 (15:18 IST)
നഷ്ടപരിഹാരത്തുക നല്‍കാത്തതിനെ തുടര്‍ന്ന് കൊച്ചി മെട്രോയുടെ നോര്‍ത്ത് സ്റ്റേഷന്റെ നിര്‍മാണം ഹൈക്കോടതി തടഞ്ഞു. കൊച്ചി മെട്രോ നിര്‍മാണം നടക്കുന്ന നോര്‍ത്ത് പാലത്തിന് സമീപമുള്ള പെട്രോള്‍ പമ്പ് ഉള്‍പ്പെട്ട ഭൂമിയുടെ നഷ്ടപരിഹാരം നല്‍കിയില്ലെന്നും, തീരുമാനിച്ചിരിക്കുന്ന തുക അപര്യാപ്തമാണെന്നും കാട്ടി ഭൂവൂടമയായ കുമാരി സെബാസ്റ്റ്യന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ് വന്നത്.

കൊച്ചി മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനത്തിനായി ഏറ്റെടുത്ത നടപടി റദ്ദാക്കണമെന്നും. ഭൂമി തിരികെ നല്‍കണം, നിര്‍മാണത്തിനായി പെട്രോള്‍ പമ്പ് നശിപ്പിച്ചതിന് രണ്ടു കോടി നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം.

തുടര്‍ന്ന് ഏറ്റെടുത്ത ഭൂമിയുടെ 80 ശതമാനം നഷ്ടപരിഹാരത്തുക നല്‍കാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട എന്ന് കോടതി വിധി പറയുകയായിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 17 നാണ് കൊച്ചി മെട്രോ പദ്ധതിക്കായി ഭൂമി ഏറ്റെടുത്തത്. സെന്റിന് 40 ലക്ഷം രൂപയാണ് ഇവിടെ വിലനിശ്ചയിച്ചിരുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :