കെ‌എം‌ആര്‍എല്ലിന് ഭൂമി ഏറ്റെടുക്കനുള്ള അനുമതിയായി

കൊച്ചി| VISHNU.NL| Last Modified ചൊവ്വ, 29 ഏപ്രില്‍ 2014 (14:55 IST)
കെ‌എം‌ആര്‍എല്ലിന് കൊച്ചി മെട്രോയിക്കാവശ്യമായ ഭൂമി ഏറ്റെടുക്കനുള്ള അനുമതിയായി. മെട്രൊയുമായി ബന്ധപ്പെട്ട ഉന്നത തല യോഗത്തിലാണ് തീരുമാനമുണ്ടായത്. അനുമതി കിട്ടിയതോടെ മെട്രോയ്ക്ക്‌ ആവശ്യമായ സ്ഥലമെടുക്കുന്നതിലെ പ്രതിസന്ധി ഒരുപരിധിവരെ പരിഹരിക്കപ്പെടാന്‍ കഴിയും.

തീരുമാനത്തിനു മുമ്പ് എട്ടു ഹെക്ടര്‍ ഭൂമി വരെ ഉടമകളില്‍ നിന്ന്‌ നേരിട്ട്‌ വാങ്ങാന്‍ മാത്രമെ കമ്പനിക്ക് അധികാരമുണ്ടായിരുന്നുള്ളു‌. ഭൂമിയുടെ വില കളക്ടറും കെഎംആര്‍എല്‍ എംഡിയും ചേര്‍ന്ന്‌ തീരുമാനിക്കാനാണ്
നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.

വൈറ്റില-പേട്ട റോഡിനായി 70 കോടി രൂപ അനുവദിക്കാനും യോഗം തീരുമാനിച്ചു. പച്ചാളം മേല്‍പാലം, ഇടപ്പള്ളി ഫ്ലൈഓവര്‍ എന്നിവയുടെ തടസം നീക്കാന്‍ ബുധനാഴ്ച യോഗം ചേരാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :