നാണക്കേടിന്റെ പട്ടം ചൂടി അറബിക്കടലിന്റെ റാണി; കുറ്റകൃത്യങ്ങളില്‍ രാജ്യത്ത് രണ്ടാം സ്ഥാനം ! - കോഴിക്കോടും മോശമല്ല

കൊച്ചിക്ക് നാണക്കേടിന്റെ പട്ടം; കുറ്റകൃത്യങ്ങളില്‍ രാജ്യത്ത് രണ്ടാം സ്ഥാനം

Kochi , crime rate ,  Delhi , crime , കൊച്ചി , എന്‍സിആര്‍ബി , കുറ്റകൃത്യം , ഡല്‍ഹി
ന്യൂഡല്‍ഹി| സജിത്ത്| Last Modified ശനി, 2 ഡിസം‌ബര്‍ 2017 (18:04 IST)
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന നഗരങ്ങളില്‍ രണ്ടാം സ്ഥാനം കൊച്ചിക്ക്. കഴിഞ്ഞ ദിവസം ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തിറക്കിയ പട്ടികയിലാണ് കൊച്ചിയെ കുറ്റകൃത്യങ്ങളുടെ നഗരമായി രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഡല്‍ഹി ഈ പട്ടികയില്‍ ഒന്നാമതെത്തിയപ്പോള്‍ പട്ടികയുടെ ആദ്യ പത്തുസ്ഥാനങ്ങളില്‍ കോഴിക്കോടും ഇടം പിടിച്ചു.

സംസ്ഥാനങ്ങളുടെ പട്ടികയിലും കേരളമാണ് രണ്ടാം സ്ഥാനത്തുള്ളത്. കഴിഞ്ഞ വര്‍ഷം നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചതാണ് ഇത്തരമൊരു നാണക്കേടിന്റെ പട്ടം കൊച്ചിയ്ക്ക് വീണ്ടും അണിയേണ്ടിവന്നത്. എന്‍സിആര്‍ബി പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് 16,052 കേസുകളാണ് കഴിഞ്ഞവര്‍ഷം കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതേസമയം, 8136 കേസുകള്‍ കോഴിക്കോടും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മുന്‍വര്‍ഷങ്ങളിലും കേരളവും കൊച്ചിനഗരവും എന്‍സിആര്‍ബിയുടെ പട്ടികയില്‍ ഇടം പിടിച്ചിരുന്നു. ഏറ്റവും അപകടം പിടിച്ച നഗരമാണെന്നായിരുന്നു കൊച്ചിയെ അന്ന് പരാമര്‍ശിച്ചിരുന്നത്. ഒരുലക്ഷം പേരെ അടിസ്ഥാനമാക്കിയാണ് എന്‍സിആര്‍ബി പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഒരു ലക്ഷം പേരില്‍ 757.9 ആണ് കൊച്ചിയുടെ കുറ്റകൃത്യനിരക്ക്. എന്നാല്‍ ഡല്‍ഹിയിലാവട്ടെ ഇത് 1222.5ഉം ആണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :