വിവാഹത്തിലും അഴിമതിയോ ?; മാണി തല്‍ക്കാലം രക്ഷപ്പെട്ടു

മാണിക്ക് മൂന്ന് കേസുകളിൽ ക്ളീൻചിറ്റ്,​ കൂടുതൽ സമയം ആവശ്യപ്പെട്ടു

  km mani , vigilance case , kerala congress , bar case , ക്ളീൻ ചിറ്റ് , കെഎം മാണി , ബാർ കോഴപ്പണം , കേരളാ കോൺഗ്രസ്
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 30 നവം‌ബര്‍ 2016 (14:29 IST)
മുൻ ധനമന്ത്രി കെഎം മാണിക്കെതിരായ മൂന്ന് കേസുകളിൽ വിജിലൻസിന്റെ ക്ളീൻ ചിറ്റ്. ബാർ കോഴപ്പണം ഉപയോഗിച്ച് കേരളാ കോൺഗ്രസ് സുവർണ ജൂബിലി ആഘോഷത്തിൽ സമൂഹ വിവാഹം നടത്തിയതടക്കമുള്ള മൂന്ന് കേസുകളില്‍ നിന്നാണ് മാണി രക്ഷപ്പെട്ടത്.

തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് കേസിൽ തെളിവില്ലെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. അതേസമയം,​ മറ്റു കേസുകളിൽ അന്വേഷണം പൂർത്തിയാക്കാൻ നാലു മാസം കൂടി സമയം വേണമെന്നും വിജിലൻസ് കോടതിയിൽ ആവശ്യപ്പെട്ടു.

കോട്ടയത്തെ സമൂഹവിവാഹം,​ കെഎസ്എഫ്ഇ നിയമനം,​ സർക്കാർ പ്ളീഡർമാരുടെ നിയമനം എന്നീ കേസുകളിലാണ് വിജിലൻസ് മാണിയെ കുറ്റവിമുക്തനാക്കി വിജിലൻസ് കോടതിയിൽ​ റിപ്പോർട്ട് നൽകിയത്. പരാതികളിൽ കഴമ്പില്ലെന്നാണ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :