‘കണ്ണന്താനം മന്ത്രിയായത് നല്ലത്, ഒരാള്‍ കേന്ദ്രമന്ത്രിയായത് കൊണ്ട് രാജ്യം മുഴുവന്‍ പിടിച്ചടക്കാന്‍ സാധിക്കില്ല’: കെഎം മാണി

‘കണ്ണന്താനം മന്ത്രിയായത് നല്ലത്, ഒരാള്‍ കേന്ദ്രമന്ത്രിയായത് കൊണ്ട് രാജ്യം മുഴുവന്‍ പിടിച്ചടക്കാന്‍ സാധിക്കില്ല’: കെഎം മാണി

  km mani , kerala congress m , BJP , Narendra modi , modi , Alphons Kannanthanam , കേരളാ കോണ്‍ഗ്രസ് , അല്‍ഫോന്‍സ് കണ്ണന്താനം , കേന്ദ്രമന്ത്രി , മാണി , കെഎം മാണി
കോട്ടയം| jibin| Last Modified തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2017 (14:47 IST)
അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ കേന്ദ്രമന്ത്രിപദവിയെ പരോക്ഷമായി വിമര്‍ശിച്ച് കേരളാ കോണ്‍ഗ്രസ് നേതാവ് കെഎം മാണി.

കണ്ണന്താനം മന്ത്രിയായത് നല്ല കാര്യമാണ്. ഒരാള്‍ കേന്ദ്രമന്ത്രിയായതു കൊണ്ട് രാജ്യം മുഴുവന്‍ പിടിച്ചടക്കാന്‍ സാധിക്കില്ല. കേരളത്തിന്റെ പ്രാതിനിധ്യം കേന്ദ്രത്തിലുണ്ടാകും എന്ന ഒരു പ്രത്യേകത മാത്രമെ ഇക്കാര്യത്തില്‍ കാണാന്‍ സാധിക്കുകയുള്ളുവെന്നും മാണി പറഞ്ഞു.

കണ്ണന്താനത്തിന്റെ മന്ത്രിപദവിയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വത്തില്‍ നടപ്പാക്കിയ നോട്ട് നിരോധനം രാജ്യത്തിന് ഉദ്ദേശിച്ച ഫലം തന്നില്ല. ജിഎസ്ടി നിലവില്‍ വന്നിട്ടും കേരളത്തിലെ നികുതി പിരിവ് കൂടിയിട്ടില്ലെന്നും മാണി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :